കാട്ടാന പൊട്ടക്കിണറ്റില്‍ വീണു; ഭിത്തിയിടിച്ച് വഴിയൊരുക്കി രക്ഷാപ്രവര്‍ത്തനം
കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിലെ മുത്തപ്പന് പുഴ തൊണ്ണൂറേക്കര്‍ പ്രദേശത്തെ പൊട്ടക്കിണറ്റില്‍ കാട്ടാന വീണു. ആഴമുള്ള കിണറിലാണ് ആന വീണത്. കാട്ടാനയെ രക്ഷിക്കാന്‍ വനം വകുപ്പ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മൂന്ന് ദിവസമായി ആന കിണറ്റില്‍ വീണുകിടക്കുകയാണെന്നും എസ്റ്റേറ്റ് മേഖലയായതിനാലാണ് വിവരം പുറത്തറിയാന്‍ വൈകിയത്.
വനാതിര്‍ത്തിയില്‍ വേലി കെട്ടുന്ന ജോലിക്കാരാണ് ആന അപകടത്തില്‍ പെട്ടത് ആദ്യം കണ്ടത്. കിണറ്റിലെ ചതുപ്പില്‍ താഴ്ന്ന നിലയിലാണ് ആനയുള്ളത്. വിഴ്ചയില്‍ എന്തെങ്കിലും പരിക്കുകള്‍ പറ്റിയിട്ടുണ്ടോയെന്നത് ആനയെ പുറത്തെത്തിച്ചതിനു ശേഷമേ വ്യക്തമാവുകയുള്ളൂ. കിണറിന് വിസ്തൃതിയുള്ളതിനാല്‍ ആനയെ പുറത്തെത്തിക്കുന്നത് ശ്രമകരമായിരിക്കില്ല. ആനയുടെ രക്ഷാപ്രവര്‍ത്തനം ഇനിയും നീളും. ജെസിബി ഉപയോഗിച്ച് കിണറിന്റെ വശങ്ങള് ഇടിച്ച് വഴിയൊരുക്കി ആനയെ പുറത്തെത്തിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."