HOME
DETAILS
MAL
സര്‍വകലാശാലകളില്‍ ദിവസവേതനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം
backup
January 01 2021 | 20:01 PM
തിരുവനന്തപുരം: സര്‍വകലാശാലകളിലെ അനധ്യാപക ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ താല്‍ക്കാലിക ജീവനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താന്‍ നീക്കം.
ആദ്യപടിയായി കഴിഞ്ഞദിവസം ചേര്‍ന്ന കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം 35 താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു. 10 വര്‍ഷക്കാലം ദിവസവേതനത്തിലും കരാര്‍ വ്യവസ്ഥയിലുമായി ജോലി ചെയ്തിരുന്നവരെയാണ് സ്ഥിരപ്പെടുത്തിയത്.
ഇവരുടെ കൂട്ടത്തില്‍ വൈസ് ചാന്‍സലറുടെ ഡ്രൈവര്‍ കൂടി ഉള്ളതുകൊണ്ട് ചട്ടവിരുദ്ധമായ സ്ഥിരപ്പെടുത്തല്‍ വി.സി അംഗീകരിക്കുകയായിരുവെന്ന് ആക്ഷേപമുണ്ട്. കാലിക്കറ്റ് സര്‍വകലാശാല താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്നും മറ്റ് സര്‍വകലാശാലകളില്‍ താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
കാലിക്കറ്റ് സര്‍വകലാശാലയുടെ മറപിടിച്ച് കേരള സര്‍വകലാശാലയില്‍ ദിവസവേതനത്തില്‍ ജോലിചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച ഫയല്‍ സിന്‍ഡിക്കേറ്റില്‍ സമര്‍പിക്കാനായി വൈസ് ചാന്‍സലറുടെ പരിഗണയിലാണ്.
സംസ്‌കൃത സര്‍വകലാശാലയിലും കൊച്ചി സര്‍വകലാശാലയിലും കാര്‍ഷിക സര്‍വകലാശാലയിലും ജോലി ചെയ്യുന്ന താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.
സര്‍വകലാശാലകളില്‍ ആരംഭിച്ചിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തല്‍ തടയാന്‍ ഗവര്‍ണര്‍ തയാറായില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സേവ് യൂനിവേഴ്‌സിറ്റി ക്യാംപയിന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."