HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ 10 മന്ത്രിമാര്‍ക്കും 20 എം.എല്‍.എമാര്‍ക്കും കൊവിഡ്; 48 മണിക്കൂറില്‍ ഇരട്ടിയിലേറെ രോഗികള്‍, ആശങ്ക
backup
January 01 2022 | 07:01 AM
മുംബൈ: മഹാരാഷ്ട്രയിലെ 10 മന്ത്രിമാര്‍ക്കും 20ലേറെ എംഎല്‍എമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജിത് പവാര്‍. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഹാരാഷ്ട്രയില്‍ ഇരട്ടിയിലേറെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച്ച മാത്രം 8,067 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട്ചെയ്തത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ (454) റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതും മഹാരാഷ്ട്രയിലാണ്. 351 ഒമിക്രോണ്‍ കേസുകളുള്ള ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്.
സംസ്ഥാനത്തെ കൊവിഡ് കേസുകള്‍ ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് അജിത് പവാര്‍ സൂചന നല്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."