HOME
DETAILS

ആക്ഷൻ പ്ലാൻ പുറത്തിറക്കി; 2022ൽ മാറ്റത്തിനൊരുങ്ങി കേരളാ പൊലിസ്

  
backup
January 01 2022 | 17:01 PM

police-plan
തിരുവനന്തപുരം: 2021ൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ കേരളാ പൊലിസ് 2022ൽ മാറ്റത്തിനൊരുങ്ങി ആക്ഷൻ പ്ലാൻ പുറത്തിറക്കി. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്ലാൻ പുറത്തുവിട്ടത്. അഞ്ചു കാര്യങ്ങളാണ് പ്ലാനിൽ പറയുന്നത്. 1. കുട്ടികളെയും സ്ത്രീകളുടെയും സുരക്ഷ 2. സംഘടിത കുറ്റവാളികൾക്കെതിരെ കർശന നടപടി 3. സൈബർ കുറ്റകൃത്യം കണ്ടെത്തലും പ്രതിരോധിക്കലും 4. സമൂഹത്തിലെ സുരക്ഷയും സൗഹൃദവും ഉറപ്പുവരുത്തുക 5. പ്രാഥമിക പൊലിസിങ്ങിൽ പൂർണ ശ്രദ്ധ. തുടങ്ങിയ കാര്യങ്ങളാണ് പ്ലാനിൽ പറയുന്നത്.
 
ജനങ്ങൾക്കിടയിൽനിന്നും കോടതിയിൽ നിന്നു പോലും പല വിഷയങ്ങളിലും രൂക്ഷ വിമർശനമാണ് പൊലിസ് ഇതുവരെ നേരിട്ടത്. ഏറ്റവും ഒടുവിലായി തിരുവനന്തപുരം കോവളത്ത് വിദേശി വാങ്ങിയ മദ്യം, പൊലീസ് റോഡിലൊഴിപ്പിച്ച സംഭവം വലിയ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ബില്ല് കൈവശമില്ലെന്ന് കാണിച്ചാണ് പൊലീസ് നടപടിയടുത്തിരുന്നത്. സംഭവത്തിൽ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്.
സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും മറ്റു പൊലിസുകാരും അന്വേഷണ പരിധിയിൽ വരുമെന്നാണ് ലഭിക്കുന്ന വിവരം. പൊലിസിൽ നിന്നും മോശം അനുഭവം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫന്റെ വീട് ടൂറിസം മന്ത്രി സന്ദർശിക്കുകയും ചെയ്യും. ഇരട്ടക്കൊലപാതക കേസ്, ആലുവ മോഫിയ പർവ്വീന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം ചെയ്ത കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ ആരോപണം ഉന്നയിച്ച സംഭവം, മോഫിയ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ പൊലിസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റം, തലശ്ശേരിയിൽ നിരോധനാജ്ഞ ലംഘിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം നടത്തിയ സംഭവത്തിലെ നിയമനടപടി, കുട്ടിയെയും പിതാവിനെയും പിങ്ക് പൊലിസ് മോഷ്ടാക്കളായി ചിത്രീകരിച്ച് റോഡിൽ ചോദ്യം ചെയ്ത സംഭവം, സഹപ്രവർത്തകന്റെ സംസ്‌കാരം നടക്കുംമുമ്പേ തലസ്ഥാനത്ത് ഐപിഎസ് -ഐഎസുകാരുടെ ക്രിക്കറ്റ് മത്സരം നടത്തിയത് തുടങ്ങിയ നിരവധി സംഭവങ്ങളിൽ കേരള പൊലിസ് വിമർശിക്കപ്പെട്ടിരുന്നു. സി.പി.എം സമ്മേളനങ്ങളിലടക്കം ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉണ്ടായിരുന്നു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago