HOME
DETAILS

കാനം രാജേന്ദ്രന്റെ മര്‍കസ് നോളജ് സിറ്റി സന്ദര്‍ശനം; സി.പി.ഐയില്‍ വിവാദം

  
backup
January 02 2022 | 05:01 AM

cpi-kanam-rajendran566-85468

കോഴിക്കോട്; സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൈതപ്പൊയിലിലെ മര്‍കസ് നോളജ് സിറ്റി സന്ദര്‍ശിച്ചതിനെച്ചൊല്ലി സി.പി.ഐയില്‍ വിവാദം.
നോളജ് സിറ്റി നിര്‍മാണത്തിനായി തോട്ടഭൂമി തരംമാറ്റിയെന്ന ആരോപണത്തില്‍ റവന്യൂ വകുപ്പിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കാനം നോളജ് സിറ്റിയിലെത്തിയത്. രണ്ടുദിവസത്തെ പരിപാടികള്‍ക്കായി കോഴിക്കോട്ടെത്തിയ കാനം രാജേന്ദ്രന്‍ വെള്ളിയാഴ്ച രാവിലെ സി.പി.ഐ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുമെന്നായിരുന്നു വിവരം. യോഗത്തിനായി മുതിര്‍ന്ന നേതാക്കളായ സത്യന്‍ മൊകേരിയും സി.എന്‍ ചന്ദ്രനുമെത്തി.
എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാതെ കാനം നേരെ പോയത് നോളജ് സിറ്റിയിലേക്കാണ്. നോളജ് സിറ്റിക്കായി തോട്ടഭൂമി തരം മാറ്റിയതു സംബന്ധിച്ച് കലക്ടര്‍ പ്രഖ്യാപിച്ച അന്വേഷണം നടക്കുന്നതിനിടെ കാനം ഇവിടെ സന്ദര്‍ശിക്കുന്നതില്‍ സി.പി.ഐ പ്രാദേശിക ഘടങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കഴിഞ്ഞ ദിവസം കാനത്തോട് ചോദിച്ചപ്പോള്‍ സന്ദര്‍ശന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും തല്‍ക്കാലം പോകുന്നില്ലെന്നുമായിരുന്നു മറുപടി.
എന്നാല്‍ പ്രതികരണം നല്‍കിയതിന്റെ മണിക്കൂറുകള്‍ക്കകം നോളജ് സിറ്റി അധികൃതര്‍ അയച്ച കാറില്‍ കയറി കാനം ചടങ്ങിനെത്തുകയായിരുന്നു. തിടുക്കപ്പെട്ട് കാനം അവിടെയെത്തിയത് റവന്യൂ വകുപ്പില്‍ ഇടപെടാനും വിവാദ ഭൂമിക്ക് സഹായം നല്‍കാനുമാണെന്ന ആക്ഷേപമാണ് സി.പി.ഐയില്‍ ഉയരുന്നത്. മര്‍ക്കസ് യുനാനി മെഡിക്കല്‍ കോളജിലെ അവാര്‍ഡ് ദാന ചടങ്ങിലാണ് കാനം പങ്കെടുത്തത്. ചടങ്ങ് കഴിഞ്ഞതിനുപിന്നാലെ നോളജ് സിറ്റി അധികൃതര്‍ പരിപാടിയില്‍ കാനം പ്രസംഗിക്കുന്നതിന്റെ ചിത്രമടക്കം മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കി.
തിരികെയെത്തിയ കാനം തിരുവനന്തപുരത്തേക്ക് മടങ്ങി. പാര്‍ട്ടി സമ്മേളനങ്ങള്‍ക്കുമുന്നോടിയായുളള പ്രധാന യോഗം ഒഴിവാക്കി, റവന്യൂ വകുപ്പിന്റെ അന്വേഷണം നേരിടുന്ന ഒരു സ്ഥാപനത്തില്‍ സംസ്ഥാന സെക്രട്ടറി സന്ദര്‍ശനം നടത്തിയതില്‍ ജില്ലാ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago