കെ ഡി എം എഫ് റിയാദ് ജനറല്‍ ബോഡിയും ഖവാലിയും സംഘടിപ്പിച്ചു
റിയാദ്: റിയാദ് കേന്ദ്രമാക്കി സാമൂഹ്യ സാംസ്കാരിക വൈജ്ഞാനിക രംഗത്ത് പ്രവർത്തിക്കുന്ന റിയാദ് കോഴിക്കോട് ജില്ല മുസ്‌ലിം ഫെഡറേഷൻ വാർഷിക ജനറല്‍ ബോഡി സംഗമവും ഖവാലിയും സംഘടിപ്പിച്ചു. യാ നബി ഇസ്തിറാഹയിൽ ആക്ടിങ് പ്രസിഡന്റ് സൈനുൽ ആബിദ് മച്ചക്കുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക ജനറല്‍ ബോഡി യോഗം രക്ഷാധികാരി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജുനൈദ് മാവൂരും വർക്കിംഗ് സെക്രട്ടറി ഫസലുറഹ്മാൻ പതിമംഗലവും വാർഷിക റിപ്പോർട്ടും ട്രഷറർ അബ്ദുൽ കരീം പയോണ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഷാഫി ദാരിമി പുല്ലാര അനുഗ്രഹ പ്രഭാഷണം നടത്തി.
കൊവിഡ് കാലത്ത് കെ ഡി എം എഫ് ന് കീഴിലെ വിവിധ ഉപ സമിതികളെ ഏകോപിപ്പിച്ച് റിയാദിലും നാട്ടിലുമായി രണ്ട് ലക്ഷത്തി എൺപതിനായിരം രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയാതായി ഭാരവാഹികൾ അറിയിച്ചു. ജനറൽ ബോഡി സംഗമത്തോടനുബന്ധിച്ച് നടന്ന ഏറ്റവും ശ്രദ്ധേയമായ പരിപാടിയായിരുന്നു 'ടീം മെഹ്റജാൻ' അവതരിപ്പിച്ച ഖവാലി. ചരിത്രപുരുഷന്മാരെ അനുസ്മരിച്ചുമുള്ള കാവ്യ ശകലങ്ങള്‍ കോർത്തിണക്കി ഖവാലിക്ക് അബ്‌ദുറഹ്‌മാൻ ഹുദവി, സ്വാലിഹ് മാസ്റ്റർ, ഫായിസ് മങ്ങാട്, ശരീഫ് മട്ടാഞ്ചേരി, റഹീദ് കൊട്ടാരക്കോത്ത്, അൻവർ നെല്ലാങ്കണ്ടി നേതൃത്വം നൽകി.
സിദ്ദിഖ് തുവ്വൂർ, ഇ ടി അബ്ദുൽ ഗഫൂർ, അബ്ദുറഹിമാൻ ഫറോക്ക്, അക്ക്ബർ വേങ്ങാട്ട്, ബഷീർ താമരശ്ശേരി, സമീർ പുത്തൂർ, അബ്ദുൽ ഗഫൂര്‍ എസ്റ്റേറ്റ്മുക്ക്, അബ്ദുൽ നാസർ മാങ്കാവ്, അബ്ദുൽ മജീദ് പൂളക്കാടി, ഇബ്രാഹിം സുബ്ഹാൻ സംബന്ധിച്ചു. അഷ്റഫ് പെരുമ്പള്ളി പ്രാർത്ഥന നിർവ്വഹിച്ചു. മുഹമ്മദ് ശബീൽ പുവ്വാട്ട് പറമ്പ്, ശറഫുദ്ദീൻ എം എം പറമ്പ്, മുഹമ്മദ് ശമീജ് കൂടത്തൾ, സൈദ് അലവി ചീനിമുക്ക്, നാസിർ ചാലിക്കര, സഫറുല്ല കൊയിലാണ്ടി, മുഹമ്മദ് കായണ്ണ,മുഹമ്മദ് അമീന്‍ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. ജുനൈദ് മാവൂർ സ്വാഗതവും ഫള്ലുറഹ്മാൻ നന്ദിയും പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."