അജ്ഞതയുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകള്‍ക്ക് മറുപടിയില്ല; ഡിലിറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍
കൊച്ചി: കാലടി സര്‍വകലാശാല ഡിലിറ്റ് വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍. വിഷയത്തില്‍ നേരത്തേ നിലപാട് വ്യക്തമാക്കിയതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അജ്ഞതയുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഗവര്‍ണറുടെ ഓഫിസിനെ ചര്‍ച്ചാ വിഷയമാക്കരുതെന്നും കൂട്ടിച്ചേര്‍ത്തു. നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് മറുപടിയില്ല. എല്ലാവരും ഭരണഘടനയും നിയമവും മനസ്സിലാക്കി പ്രതികരിക്കുക. സര്‍വ്വകലാശാലകള്‍ ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് പേര്‍ക്ക് ഓണററി ഡോക്ടറേറ്റ് നല്‍കാനുള്ള തീരുമാനം ഗവര്‍ണര്‍ എതിര്‍ത്തെന്ന വാര്‍ത്ത തെറ്റെന്ന് രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നവംബര്‍ 3 ന് തന്നെ ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അനുമതി നല്‍കിയിരുന്നതായി രേഖയില്‍ വ്യക്തമാക്കുന്നു. ശോഭനയുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് ഡി ലിറ്റ് നല്‍കാനാണ് ശുപാര്‍ശയില്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച സംസ്ഥാന സന്ദര്‍ശം നടത്തിയ രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനായിരുന്നു ഗവര്‍ണറുടെ ശിപാര്‍ശ എന്നാണ് നേരത്തെ ഉയര്‍ന്നു വന്ന വാര്‍ത്തകള്‍. സാധാരണ നിലയില്‍ ഓണററി ഡി ലിറ്റ് നല്‍കേണ്ടവരുടെ പേര് സിന്റിക്കേറ്റ് യോഗത്തില്‍ വി.സിയാണ് വെയ്ക്കുന്നത്.
എന്നാല്‍, കേരളത്തില്‍ മുഴുവനായും ഇതിനിടയില്‍ ഡി ലിറ്റുമായി ബന്ധപ്പെട്ട് സര്‍ക്കാറും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. രാഷ്ട്രപതിക്ക് ഡി. ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ സര്‍ക്കാറിന്റെ ഇടപെടലിനെ തുടര്‍ന്ന് തള്ളിയതാണ് എന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നത്.
രാഷ്ടപതിക്ക് ഡിലിറ്റ് നല്‍കാനുളള ഗവര്‍ണറുടെ ശുപാര്‍ശ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തളളിയതിന് ബദലായി കാലടി സര്‍വ്വകലാശാലയുടെ ശുപാര്‍ശ ഗവര്‍ണറും നിരസിച്ചു എന്നായിരുന്നു വാര്‍ത്തകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."