HOME
DETAILS

കശ്മിരിലെ മണ്ഡല പുനര്‍നിര്‍ണയം; പ്രതിഷേധം ഭയന്ന് മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കി

  
backup
January 02 2022 | 05:01 AM

kashmir-mandala627484564864

ശ്രീനഗര്‍: മണ്ഡല പുനര്‍നിര്‍ണയത്തില്‍ പ്രതിഷേധം ഭയന്ന് ജമ്മു കശ്മിരിലെ മൂന്ന് മുന്‍ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കി. അതിസുരക്ഷാ മേഖലയായ ശ്രീനഗറിലെ ഗുപ്കര്‍ റോഡിലാണ് മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുല്ല എന്നിവരെ വീട്ടുതടങ്കലിലാക്കിയത്.
ഇവരുടെ വീടുകള്‍ക്കു മുന്നില്‍ പൊലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തി. ആരെയും അകത്തേക്ക് പോകാനോ പുറത്തുപോകാനോ അനുവദിക്കുന്നില്ല. ജമ്മു കശ്മിരിലെ നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണയത്തിന് കമ്മിഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇതിനെതിരേ ഫാറൂഖ് അബ്ദുല്ല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരുന്നു. ജമ്മു പ്രവിശ്യയില്‍ ആറു പുതിയ മണ്ഡലങ്ങള്‍ ഉണ്ടാക്കണമെന്നാണ് കമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശം. ജനസംഖ്യാനുപാതം ക്രമീകരിക്കാനാണിതെന്ന് കമ്മിഷന്‍ പറയുന്നു. ജമ്മു മേഖലയില്‍ ആറു സീറ്റുകള്‍ വര്‍ധിപ്പിക്കുമ്പോള്‍ കശ്മിരില്‍ ഒരു സീറ്റ് വര്‍ധിപ്പിക്കാനാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള ഗുപ്കര്‍ സഖ്യമാണ് ഇതിനെതിരേ പ്രതിഷേധവുമായി രംഗത്തുള്ളത്. പിന്‍വാതിലിലൂടെ അധികാരം പിടിക്കാനുള്ള തന്ത്രമാണിതെന്ന് പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. പുതുവത്സര ദിനത്തില്‍ തന്റെ വീടിനു മുമ്പില്‍ സുരക്ഷാസൈനികര്‍ തമ്പടിച്ച ചിത്രം ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  25 days ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago