HOME
DETAILS

പുതുവത്സരം കളറാക്കാൻ ബ്ലാസ്റ്റേഴ്സ് ഇന്ന് ഗോവക്കെതിരേ

  
backup
January 02 2022 | 05:01 AM

blasters-kerala-goa566455445

പനജി: 2022 ൽ ആരാധകർക്ക് പുതുവൽസര സമ്മാനം നൽകാൻ കൊമ്പൻമാർ ഇന്ന് എഫ്.സി ഗോവയെ നേരിടുന്നു. സീസണിലെ ആദ്യ മത്സരത്തിൽ എ.ടി.കെയോട് തോൽവി അറിഞ്ഞതിന് ശേഷം പിന്നീടുള്ള ഏഴ് മത്സരത്തിലും മഞ്ഞപ്പട തോൽവി രുചിച്ചിട്ടില്ല. മികച്ച ഫോമിൽ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് ഗോവയെ തോൽപിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും മത്സരത്തിനെ അതിന്റേതായ ഗൗരവത്തോടെ കാണമമെന്നാണ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന്റെ നിർദേശം. സീസണിൽ മോശം അവസ്ഥയിലൂടെ കടന്ന് പോകുന്ന ഗോവക്ക് കെട്ടുറപ്പുള്ള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിരയും പ്രതിരോധവും കടന്ന് ഗോൾമുഖത്തെത്തണമെങ്കിൽ നന്നായി പണിയെടുക്കേണ്ടിവരും. നിലവിൽ എട്ട് മത്സരത്തിൽ നിന്ന് എട്ട് പോയിന്റുള്ള ഗോവ പട്ടികയിൽ ഒൻപതാം സ്ഥാനത്താണുള്ളത്.

അവസാന മൂന്ന് മത്സരത്തിൽ കളിച്ച താരങ്ങളെ അണിനിരത്തിയായിരിക്കും മഞ്ഞപ്പട ഗോവയെ നേരിടുക. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ എവിടെയും ഒരു ഓപറേഷന്റെ സാധ്യതയില്ലെന്നാണ് പരിശീലകന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. വിദേശ താരങ്ങളും ഇന്ത്യൻ താരങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്. താരങ്ങളെല്ലാവരും ഒത്തിണക്കം കണ്ടെത്തിയതാണ് ബ്ലസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ ശക്തി. അത് ഇന്ന് ഗോവലിയെ തിലക് മൈതാനിയിൽ കാണാൻ കഴിഞ്ഞാൽ സീസണിലെ തുടർച്ചയായ എട്ടാം മത്സരത്തിലും വെന്നിക്കൊടി നാട്ടി ബ്ലാസ്‌റ്റേഴ്‌സിന് മടങ്ങാൻ സാധിക്കും. ബ്ലാസ്‌റ്റേഴ്‌സ് ഇതുവരെ കളിച്ചപ്പോൾ കൂടുതലായും സ്വീകരിച്ച 4-4-2 ഫോർമേഷനിൽ ഗോവയെ നേരിടാനാണ് സാധ്യത. കാരണം പരിശീലകന്റെ പ്ലാനുകൾ കൂടുതലായും നടപ്പിലാക്കാനും ഗോവയെ പിടിച്ച് നിർത്താനും ഏറ്റവും അനുയോജ്യമായ ഫോർമേഷനും അതുതന്നെയായിരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago