HOME
DETAILS

രാജ്യദ്രോഹമല്ലേ ഈ വെല്ലുവിളി

  
backup
January 02 2022 | 05:01 AM

kitex-article-suprabhaatham44844987846

കിഴക്കമ്പലത്ത് കിറ്റക്‌സ് തൊഴിലാളികള്‍ കാട്ടിക്കൂട്ടിയത് അങ്ങേയറ്റത്തെ ഗുണ്ടായിസമാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. കേരളം കണ്ട ഏറ്റവും ഭീകരമായ ഗുണ്ടാവിളയാട്ടമാണ് അവിടെ നടന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ ഒട്ടേറെ പൊലിസുകാര്‍ക്ക് ഭീകരമായി മര്‍ദനമേറ്റു. ഒരു പൊലിസ് വാഹനം പൂര്‍ണമായും കത്തിച്ചു. മൂന്നെണ്ണം അടിച്ചു തകര്‍ത്തു.പൊലിസിനു നേരേ ഇതിനു മുമ്പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അതൊക്കെ പൊലിസുകാരില്‍ നിന്നുള്ള ബലപ്രയോഗമോ മര്‍ദനമോ സഹിക്കവയ്യാതാകുന്ന ഘട്ടങ്ങളില്‍ മാത്രമായിരുന്നു. ഇവിടെ അങ്ങനെയൊന്നുമുണ്ടായിരുന്നില്ല. ഒരു പ്രകോപനവുമില്ലാതെയാണ് പൊലിസ് ആക്രമിക്കപ്പെട്ടത്.
കിറ്റക്‌സ് തൊഴിലാളികള്‍ രണ്ടു ചേരിയായി പരസ്പരം ആക്രമണം നടത്തുന്നുവെന്ന വിവരം കിട്ടി സ്ഥലത്തെത്തി തൊഴിലാളികളോടു തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കു നേരേ ആദ്യം കല്ലുകള്‍ ചീറിപ്പാഞ്ഞുവരികയായിരുന്നു. പിന്നെ പൊലിസ് വാഹനങ്ങള്‍ക്കു നേരേയായി കാളിയമര്‍ദനം. ഒരു ന്യായീകരണത്തിനും ഇടയില്ലാത്ത വിധം വളരെ വ്യക്തമായി പൊതുജനം ടി.വി സ്‌ക്രീനിലൂടെ കണ്ടതാണ് ആ സംഭവങ്ങളെല്ലാം. പൊലിസിനു നേരേ അത്തരമൊരു അക്രമമുണ്ടായാല്‍ കണ്ണും മൂക്കുമില്ലാതെ കേറി മേയലാണ് പൊലിസുകാരുടെ പതിവു രീതി. എന്നാല്‍, ഇവിടെ അതും സംഭവിച്ചില്ല. പൊലിസ് കണ്ണില്‍ കണ്ടവരെയെല്ലാം തല്ലിച്ചതച്ചില്ല. അതിനു പകരം പത്തുനൂറ്റമ്പതോളം തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു.
അക്രമസംഭവങ്ങളില്‍ പൊലിസ് സംശയം തോന്നുന്നവരെയെല്ലാം കസ്റ്റഡിയിലെടുക്കുന്നതും പ്രതികളാണെന്ന പ്രാഥമിക നിഗമനത്തിലെത്തിയാല്‍ അറസ്റ്റ് ചെയ്യുന്നതും സ്വാഭാവികമാണ്. അങ്ങനെ അറസ്റ്റ് ചെയ്തു തുറുങ്കിലടയ്ക്കപ്പെടുന്നരെല്ലാം യഥാര്‍ഥ കുറ്റവാളികളാകണമെന്നില്ല. കുറ്റം തെളിയിക്കപ്പെട്ടാല്‍ മാത്രമേ നീതിപീഠം ആര്‍ക്കും ശിക്ഷ വിധിക്കൂ.
പൊലിസിന്റെ ഭാഗത്തുനിന്ന് നിരപരാധികള്‍ക്കെതിരേ തെറ്റായ നടപടികളുണ്ടായാല്‍ അതിനെതിരേ നടപടിയെടുക്കാന്‍ ഇവിടെ നീതിപീഠമുണ്ട്. തന്നെ പൊലിസ് അന്യായമായി പ്രതിയാക്കിയതാണെന്നോ ലോക്കപ്പിലിട്ടു ക്രൂരമായി ദേഹോപദ്രവം നടത്തിയെന്നോ ഒക്കെ പീഡിതനായ വ്യക്തിക്ക് കോടതിയില്‍ പരാതിപ്പെടാം. അത്തരത്തിലുള്ള എത്രയോ ഘട്ടങ്ങളില്‍ നീതിപീഠം അതിനിശിതമായി പൊലിസിനെ തൊലിയുരിഞ്ഞു നിര്‍ത്തിയിട്ടുണ്ട്. ഇതെല്ലാമാണ് നീതിന്യായ വ്യവസ്ഥയിലെ നടപടി ക്രമങ്ങള്‍.
എന്നാല്‍, കിഴക്കമ്പലത്തു പൊലിസുകാരെ ആക്രമിച്ച സംഭവത്തിനു പിന്നാലെ ആക്രമണം നടത്തിയതിന് അറസ്റ്റിലായവരുടെ മുതലാളി നടത്തിയ പത്രസമ്മേളനത്തിലെ വാക്‌ധോരണി കേട്ടപ്പോള്‍ അദ്ദേഹമാണോ ഇവിടെ പൊലിസും ഭരണാധിപനും കോടതിയുമെന്നൊക്കെ അന്ധാളിച്ചുപോയി! വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എന്തെല്ലാമാണ് അദ്ദേഹം പറഞ്ഞു തീര്‍ത്തത്. അതില്‍, ഏറ്റവും പ്രധാനം പൊലിസ് പിടികൂടിയ അതിഥി തൊഴിലാളികളില്‍ മഹാഭൂരിപക്ഷവും നിരപരാധികളാണ് എന്നതാണ്. അക്രമം നടത്തിയവരുടെ എണ്ണം എത്രയെന്നും അദ്ദേഹം കിറുകൃത്യമായി പറഞ്ഞു.


താന്‍ ഇത്രയും കൃത്യമായി പറയുന്നത് സി.സി ടി.വി ദൃശ്യങ്ങളുള്‍പ്പെടെയുള്ള കൃത്യവും വ്യക്തവുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം മാധ്യമസമ്മേളനത്തില്‍ പറഞ്ഞു. കോടതിക്ക് ഇനി സാങ്കേതികമായി ശിക്ഷ വിധിക്കേണ്ട കാര്യമേയുള്ളൂവെന്നര്‍ഥം. ഒരു വ്യവസ്ഥയും ഉത്തരവാദിത്വവുമില്ലാതെ കുറേപ്പേരെ പിടിച്ചുകൊണ്ടുവന്ന പൊലിസിന്റെ കുറ്റപത്രം മാറ്റിവച്ച് കിറ്റക്‌സ് മുതലാളി നിരത്തിയ കണക്കുകള്‍ വച്ചു വിധി പ്രസ്താവിക്കാം!
പൊലിസ് പിടികൂടിയ 154 പേരില്‍ 24 പേര്‍ മാത്രമാണ് യഥാര്‍ഥ പ്രതികള്‍ എന്നും അത്രയും പേരെ പിടിക്കാനായത് പൊലിസിന്റെ മികവല്ല എന്നും കൂടി അദ്ദേഹം പറഞ്ഞു. ശരിയായ പ്രതികളില്‍ ചിലരെ കിറ്റക്‌സ് മാനേജ്‌മെന്റാണ് പൊലിസിന് പിടിച്ചുകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും സത്യസന്ധമായും ശുഷ്‌കാന്തിയോടെയും പ്രവര്‍ത്തിക്കുന്ന ഉടമകളുണ്ടായാല്‍ പൊലിസ് എത്ര കഴിവുകേടു കാട്ടിയാലും ഈ നാട് നന്നായിപ്പോകുമെന്ന് ഉറപ്പല്ലേ !
തന്റെ തൊഴിലാളികള്‍ മറ്റെന്തെങ്കിലും ഉദ്ദേശ്യത്തോടെയോ പൊലിസിനെ ആക്രമിക്കണമെന്ന ബോധ്യത്തോടെയോ ആക്രമണം നടത്തിയതല്ലെന്നും ലഹരിപ്പുറത്തു സംഭവിച്ചുപോയ ഒരു സ്വാഭാവിക സംഭവം മാത്രമാണെന്നുമാണ് മുതലാളി പറയുന്നത്. ആക്രമണം നടത്തിയവര്‍ ലഹരിപ്പുറത്താണെന്ന് സംഭവസ്ഥലത്തില്ലാത്ത അദ്ദേഹത്തിനെങ്ങനെ ബോധ്യം വന്നു? ആക്രമണം നടത്തുന്നവര്‍ ലഹരിക്ക് അടിപ്പെട്ടാണ് അതു ചെയ്തതെന്നു കണ്ടെത്താവുന്ന വിദ്യ സി.സി ടി.വി ദൃശ്യങ്ങളില്‍ ഉണ്ടോ ആവോ!
ഒരു കുറ്റകൃത്യം നടന്നാല്‍ ആ സ്ഥലത്തു തെളിവായി മാറാവുന്ന ഒരു വസ്തുവും അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും എടുത്തു പെരുമാറരുത് എന്നാണ് വയ്പ്പ്. ഇവിടെ സുപ്രധാന തെളിവാണ് സി.സി ടി.വി ദൃശ്യങ്ങള്‍. അതു നോക്കി തെളിവുകള്‍ ശേഖരിക്കേണ്ടത് പൊലിസിന്റെ പണിയാണ്. പക്ഷേ, ഇവിടെ തന്റെയാളുകള്‍ വളരെ വിശദമായി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവെന്നാണ് കിറ്റക്‌സ് മുതലാളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ആ പരിശോധന ലഹരിവസ്തുക്കളുള്‍പ്പെടെയുള്ള സുപ്രധാന തെളിവുകള്‍ നശിപ്പിക്കാനായിരുന്നെന്ന് ആരെങ്കിലും ആരോപിച്ചാലോ.
ഈ സംഭവത്തിന്റെ പേരില്‍ ഇത്രയൊക്കെ പുകിലുണ്ടാക്കുന്നത് കിറ്റക്‌സിനെയും 20ട്വന്റി എന്ന രാഷ്ട്രീയപ്രസ്ഥാനത്തെയും തകര്‍ക്കാനാണെന്ന ആരോപണവും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. അപ്പോള്‍, കിറ്റക്‌സ് തൊഴിലാളികളെക്കൊണ്ട് ഈ ഗുണ്ടാവിളയാട്ടമെല്ലാം നടത്തിച്ചത് കിറ്റക്‌സ്, 20ട്വന്റി വിരോധികളായ രാഷ്ട്രീയക്കാരാണെന്നാണോ. എങ്കില്‍ അതു ഗുരുതരമായ പ്രശ്‌നം തന്നെയാണ്‍
ഇവിടെ പറയാനുദ്ദേശിച്ച പ്രധാനവിഷയം ഇതൊന്നുമല്ല, അക്രമസംഭവവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളെ മാത്രം തിരഞ്ഞുപിടിച്ചു പ്രതികളാക്കിയ പൊലിസിന്റെ നടപടി കേരളവും ഇതരസംസ്ഥാനങ്ങളും തമ്മിലുള്ള പോരാട്ടത്തിലേയ്ക്കും യുദ്ധത്തിലേയ്ക്കും നയിക്കുമെന്നാണ് കിറ്റക്‌സ് മുതലാളി പറഞ്ഞത്. ആ സ്ഥലത്തെ മലയാളി തൊഴിലാളികളെ മുഴുവന്‍ ഒഴിവാക്കി, തികച്ചും നിരപരാധികളെന്നു തനിക്ക് ഉത്തമവിശ്വാസമുള്ള അതിഥി തൊഴിലാളികളെ മാത്രം പിടച്ചുകൊണ്ടുപോയത് വളരെ ഗുരുതരമായ പ്രശ്‌നമായി വളരുമെന്നാണ് അദ്ദേഹം പ്രവചിച്ചത്.
നമ്മുടെ രാജ്യത്തിന്റെ നിലനില്‍പ്പു തന്നെ സംസ്ഥാനങ്ങള്‍ തമ്മില്‍ തമ്മിലും കേന്ദ്രവു സംസ്ഥാനങ്ങളും തമ്മിലുമുള്ള ശക്തമായ ഇഴയടുപ്പത്തിന്റെ ബലത്തിലാണ്. അതു തകര്‍ന്നാല്‍ രാജ്യം തകരും. ആ ഇഴയടുപ്പം തകര്‍ക്കാന്‍ ശ്രമിക്കുന്നത് രാജ്യദ്രോഹമാണ്.
ഇവിടെ പൊലിസിനെ ആക്രമിച്ച കേസില്‍ കുറേപ്പേരെ പിടികൂടിയതിന്റെ പേരില്‍ ഒരു സംസ്ഥാനഭരണകൂടവും പ്രതിഷേധിച്ചിട്ടില്ലെന്നിരിക്കെ അവരുടെ മനസ്സിലേയ്ക്ക് കേരളത്തിലെ പൊലിസിനെയും കേരളഭരണത്തെക്കുറിച്ചും പകയുണ്ടാക്കുന്നതിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  12 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  12 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  12 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  12 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  12 days ago
No Image

വിഭാഗീയത രൂക്ഷം; കരുനാഗപ്പള്ളിയില്‍ സി.പി.എം ഏരിയാ കമ്മിറ്റി പിരിച്ചുവിട്ടെന്ന് എം.വി ഗോവിന്ദന്‍

Kerala
  •  12 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കടുപ്പിച്ച് സര്‍ക്കാര്‍; അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയവര്‍ക്കും സഹായിച്ച ഉദ്യോഗസ്ഥര്‍ക്കുമെതിരെ വകുപ്പുതല അച്ചടക്ക നടപടി

Kerala
  •  12 days ago
No Image

വാരണാസി റെയില്‍വേ സ്റ്റേഷനു സമീപം വന്‍ തീപിടിത്തം; 200 ബൈക്കുകള്‍ കത്തിനശിച്ചു

National
  •  12 days ago
No Image

'ജി സുധാകരന്‍ പോലും ദയനീയമായ അവസ്ഥയില്‍'; ആലപ്പുഴയില്‍ സി.പി.എം നേതാവ് ബി.ജെ.പിയില്‍

Kerala
  •  12 days ago