HOME
DETAILS
MAL
കാര്‍ത്യായനി മുത്തശ്ശിയോട് തോറ്റ് കൊവിഡ്
backup
January 03 2021 | 03:01 AM
ഹരിപ്പാട്: ഒരു നൂറ്റാണ്ടു പിന്നിട്ട ജീവിതത്തില്‍ കോവിഡിനെ തോല്പിച്ച് കാര്‍ത്യായനി അമ്മ (102). ആറാട്ടുപുഴ കള്ളിക്കാട് കൊച്ചേംപറമ്പില്‍ റിട്ട.അധ്യാപകന് പരേതനായ ശങ്കരന്റെ ഭാര്യ കാര്‍ത്യായനിക്കും കുടുംബത്തിനും രണ്ടാഴ്ച്ച മുന്‍പാണ് കൊവിഡ് പിടിപെട്ടത്. മകള്‍ ഗീതയ്ക്കും ഇവരുടെ മകള്‍ ബിബിതക്കുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കാര്‍ത്യായനി അമ്മയ്ക്കും ഗീതയുടെ മകന് ആദര്‍ശ്, ഭാര്യ സിനി, ചെറുമക്കളായ അമോദ്, അജിംക്യ, മൃദുന് എന്നിവരേയും ബാധിച്ചു.
ഇവരെയെല്ലാം കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. ആരോഗ്യവതിയായിരുന്ന കാര്‍ത്യായനി രോഗം ബാധിച്ചതോടെ അവശയായി. ഓര്മ നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തി.
എന്നാല്‍ ക്രമേണ മരുന്നുകളോട് പ്രതികരിക്കാന്‍ തുടങ്ങി.
പൂനയിലുള്ള ഗീതയുടെ മകന് ഡോ. ഗിരിധറും വേണ്ട നിര്‍ദേശങ്ങള്‍ നല്കി. ഒരാഴ്ചക്കുള്ളില്‍ തന്നെ കാര്‍ത്യായനി അപകടനില തരണം ചെയ്തു. ശേഷം തുടര്‍ചികില്‍സ വീട്ടില്‍.
നന്നായി സംസാരിക്കുകയും കവിത ചൊല്ലുകയും പത്രം വായിക്കുകയും ചെയ്തുകൊണ്ടിരുന്ന അമ്മ ഇപ്പോള്‍ പഴയ അവസ്ഥയിലെത്തിയെന്ന് മകള്‍ ഗീത പറഞ്ഞു. ഒരു നൂറ്റാണ്ട് കാലത്തെ ജീവിതത്തിനിടയില്‍ പലതും കണ്ടിട്ടുണ്ട്. ഒടുവില്‍ കോവിഡിനേയും കാണാന്‍ പറ്റിയെന്നു കാര്‍ത്യായനി മുത്തശ്ശിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."