വിദേശിയുടെ മദ്യം റോഡില്‍ ഒഴിപ്പിച്ചു കളഞ്ഞ സംഭവം; നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി
തിരുവനന്തപുരം: വിദേശിയുടെ മദ്യം റോഡില്‍ ഒഴിപ്പിച്ചു കളഞ്ഞ സംഭവത്തില്‍ നടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ടി.കെ ഷാജി പരാതി നല്‍കിയത്. തെറ്റ് ചെയ്തിട്ടില്ലെന്നും നടപടിക്രമങ്ങള്‍ പാലിച്ചാണ് ജോലി ചെയ്തെന്നും കത്തില്‍ വിശദീകരണമുണ്ട്.
മദ്യം ഒഴുക്കികളയാന്‍ ആവശ്യപ്പെട്ടില്ലെന്നും വിദേശിയായ സ്റ്റീഫനോട് മോശമായ രീതിയില്‍ സംസാരിച്ചില്ലെന്നും ഷാജി കത്തില്‍ പറയുന്നു. ബീച്ചിലേക്ക് മദ്യം കൊണ്ടുപോകരുതെന്ന നിര്‍ദേശം നടപ്പിലാക്കുക എന്നത് മാത്രമാണ് താന്‍ ചെയ്തതെന്നും എസ്ഐ വിശദീകരിച്ചു. തെറ്റുധാരണമൂലമാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഇനി അഞ്ചു മാസം മാത്രമേയുള്ളൂവെന്നും സസ്പെന്ഷന് പിന്‍വലിക്കണമെന്നും കത്തില്‍ എസ്ഐ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."