HOME
DETAILS
MAL
സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല; ആരോഗ്യ മന്ത്രി
backup
January 02 2022 | 11:01 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത് തടയാനുള്ള കരുതല്‍ നടപടികളാണ് വ്യക്തിപരമായി ഓരോരുത്തരും സ്വീകരിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് കാലഘട്ടത്തില്‍ സ്വീകരിച്ച സ്ട്രാറ്റജി വ്യാപനത്തിന്റെ വേഗത കുറക്കുക, തടയുക എന്നതാണ്. ഈ ഘട്ടത്തിലും ഒമിക്രോണ്‍ വകഭേദം കാരണമുള്ള കോവിഡ് വ്യാപനം തടയുകയാണ് ചെയ്യുന്നത് -മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."