HOME
DETAILS

പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന നിലപാടിലുറച്ച് എന്‍.സി.പി

  
backup
January 03 2021 | 04:01 AM

kerala-ncp-election-news1412-2020

കോഴിക്കോട്: പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്ന നിലപാടിലുറച്ച് എന്‍.സി.പി. പാലാ സീറ്റ് എന്‍.സി.പിയുടേതാണെന്നും മറ്റൊരു കക്ഷിക്കും വിട്ടുകൊടുക്കാനാകില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പാല സീറ്റ് ഏറ്റെടുക്കുമെന്ന് എല്‍.ഡി.എഫ് അറിയിച്ചിട്ടില്ല. സീറ്റ് വിട്ടുനല്‍കുന്നത് ആലോചിക്കണമെന്ന് പോലും പോലും മുഖ്യമന്ത്രിയോ എല്‍.ഡി.എഫ് കണ്‍വീനറോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍.സി.പി കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളിലും ഇത്തവണയും മത്സരിക്കും. എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പനും വ്യക്തമാക്കി. എന്‍.സി.പി ജയിച്ച ഒരു സീറ്റും ആര്‍ക്കും കൊടുക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.സി.പിയെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നും മാണി സി. കാപ്പന്‍ പ്രതികരിച്ചു. സീറ്റ് വിട്ടു നല്‍കില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പീതാംബരനും വ്യക്തമാക്കി.

പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ. മാണിക്ക് നല്‍കാന്‍ എല്‍.ഡി.എഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടാണ് മാണി സി. കാപ്പന്റെ പ്രതികരണം. ജോസ് കെ. മാണി വിഭാഗത്തിനെ മുന്നണിയിലെടുക്കുമ്പോള്‍ തന്നെ, പാലാ സീറ്റ് ഇടതുമുന്നണി അവര്‍ക്ക് കൊടുക്കും എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. കെ. എം മാണിയുടെ അഭിമാന മണ്ഡലമാണ് പാല. പാല സീറ്റിന് ജോസിന് ലഭിക്കും എന്ന ധാരണയുടെ പുറത്താണ്, ജോസ് കെ.മാണി വിഭാഗം ഇടതുമുന്നണിയിലേക്ക് വരുന്നതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago