'ആ മൃതദേഹങ്ങള്‍ തിരികെ നല്‍കൂ': കശ്മീരില്‍ 'വ്യാജ ഏറ്റുമുട്ടലില്‍' കൊല്ലപ്പെട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാത്തതിനെതിരെ പ്രതിഷേധം
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഡിസംബര്‍ 30ന് കൊല്ലപ്പെട്ട മൂന്നു കുട്ടികളുടെ മൃതദേഹങ്ങള്‍ വിട്ടുകൊടുക്കാത്തതിനെതിരെ വന്‍ പ്രതിഷേധം. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. ഇവരുടെ മൃതദേങ്ങള്‍ ഇതുവരെ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടില്ല. ഇതാണ് പുതിയ പ്രതിഷേധത്തിലേക്ക് നീങ്ങിയിരിക്കുന്നത്. #ReturnTheBodiesഎന്ന ഹാഷ്ടാഗില് സാമൂഹ്യ മാധ്യമങ്ങളിലും കശ്മീര്‍ തെരുവുകളിലും വന്‍ പ്രതിഷേധം നടക്കുകയാണ്.
ശ്രീനഗറിലെ ലാവായ്പൊരയിലാണ് സംഭവം. 17 കാരന് അടക്കം മൂന്നു പേര് സൈനികരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു. സൈനികരും ഇവരും തമ്മില്‍ വലിയ ഏറ്റുമുട്ടലുണ്ടായെന്നാണ് സൈനിക വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ നാട്ടുകാര്‍ അതു നിഷേധിക്കുന്നു.
അതര്‍ വാനി എന്ന പതിനേഴുകാരന്, ഐജാസ് ഗനി, സുബൈര്‍ ലോണ്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കിയെന്നും ഇവരുടെ കൈയ്യിലുണ്ടായിരുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് സൈനികര്‍ക്കു നേരെ വെടിയുതിര്‍ത്തുവെന്നുമാണ് കശ്മീര്‍ പൊലിസ് പറയുന്നത്.
മോദി... നിങ്ങളാ മൃതദേഹങ്ങൾ തിരികെ കൊടുക്കൂ... ഡിസംബറിൻ്റെ അവസാന ദിനം വ്യാജ എൻകൗണ്ടറിലൂടെ കൊന്നുതള്ളിയ മൂന്ന് കാശ്മീരി...
Posted by K T Manoj on Monday, 4 January 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."