ഖത്തർ അമീർ അൽ ഉല ജി സി സി ഉച്ചകോടിയിൽ പങ്കെടുക്കും
റിയാദ്: ഖത്തറിന് നേരെയുള്ള ഉപരോധം സഊദി അറേബ്യ അവസാനിപ്പിക്കുകയും അതിർത്തികൾ തുറക്കുകയും ചെയ്തതയോടെ നാളെ നടക്കുന്ന അൽ ഉല ജി സി സി ഉച്ചകോടിയിൽ ഖത്തർ അമീർ പങ്കെടുക്കും. ഔദ്യോഗിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് സഊദി ചാനലായ അൽ അറബിയ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ഉച്ചകോടിയിൽ തന്റെ സാന്നിധ്യം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഇതോടെ ഏവരും ഉറ്റു നോക്കിയ ഉച്ചകോടി ആദ്യ ഘട്ടത്തിൽ തന്നെ വിജയം കണ്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച്ച രാത്രിയാണ് സഊദി അറേബ്യ ഖത്തറിലേക്കുള്ള തങ്ങളുടെ വ്യോമ, കര, ജല അതിർത്തികൾ തുറന്നത്. ജി സി സി ഉച്ചകോടി എല്ലാ ഗൾഫ് രാജ്യങ്ങളെയും ഒന്നിപ്പിക്കുന്നതാണെന്ന സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അതിർത്തികൾ തുറന്നത്. കുവൈത്ത് നടത്തിയ നിർണ്ണായക നീക്കമാണ് മൂന്നര വർഷം നീണ്ടു നിന്ന ഖത്തർ ഉപരോധം അവസാനിക്കാൻ ഇടയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."