ആഭ്യന്തര വകുപ്പ് പരാജയം; പ്രത്യേകം മന്ത്രി വേണം സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം
തൊടുപുഴ
സംസ്ഥാന ആഭ്യന്തര വകുപ്പ് വൻ പരാജയമായി മാറിയെന്ന് സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിൽ വിമർശനം. വകുപ്പിന് പ്രത്യേകം മന്ത്രി വേണമെന്നും അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ പൊലിസ് ഉദ്യോഗസ്ഥർ അവരുടെ താൽപര്യങ്ങളാണ് സംരക്ഷിക്കുന്നത്.
അവർക്ക് നാട് നന്നാകണമെന്ന ആഗ്രഹമില്ല. പൊലിസിന്റെ ചെയ്തികൾ സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളെ ഇല്ലാതാക്കുകയാണ്.
ഇന്റലിജൻസ് സംവിധാനവും പരാജയമാണ്. പൊലിസിൽ ഒരു വിഭാഗം സർക്കാരിനെതിരേ പ്രവർത്തിക്കുകയാണ്. ഇത് കണ്ടെത്താൻ ശ്രമിക്കണം.
പൊലിസ് സേനയിൽ സമഗ്ര അഴിച്ചുപണി വേണം. ഒറ്റുകാരെയും സർക്കാരിനെ അപമാനിക്കാൻ ശ്രമിക്കുന്നവരെയും കണ്ടെത്താനും നിയന്ത്രിക്കാനും പൊലിസ് അസോസിയേഷന് കഴിയുന്നില്ല.
ആഭ്യന്തര വകുപ്പിൽ പാർട്ടി നേതാക്കൾ ഇടപെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ സി.പി.ഐ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ പണം നൽകി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യം നേടുകയാണെന്നും പൊലിസ് സംവിധാനം കാര്യക്ഷമമാക്കാൻ പാർട്ടി ഇടപെടണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലാ പൊലിസ് മേധാവിക്കെതിരെയും വിമർശനം ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."