HOME
DETAILS
MAL
റോബര്‍ട്ട് വാദ്രയില്‍ നിന്ന് ഐ.ടി ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു
backup
January 05 2021 | 04:01 AM
ന്യൂഡല്‍ഹി: വ്യവസായിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്രയില്‍ നിന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. കിഴക്കന്‍ ഡല്‍ഹിയിലെ സുഖ്ദേവ് വിഹാറിലുള്ള ഓഫിസില്‍ വച്ചാണ് മൊഴിയെടുത്തത്.
ലണ്ടനിലെ 12 ദശലക്ഷം പൗണ്ടിന്റെ വസ്തുവുമായി ബന്ധപ്പെട്ട കേസില്‍ വാധ്രയ്ക്കെതിരേ അന്വേഷണം നടക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് നേരത്തെ വാധ്രയെ ചോദ്യം ചെയ്തിരുന്നു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണിത്.
ഇതാദ്യമായല്ല വാധ്രയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യംവയ്ക്കുന്നത്. രാജസ്ഥാന്, മുംബൈ എന്നിവിടങ്ങളിലെ റിയല്‍ എസ്റ്റേറ്റ് ഇടപാട് സംബന്ധിച്ചും വാധ്രയ്ക്കെതിരേ അന്വേഷണം നടക്കുന്നുണ്ട്.
ഗാന്ധി കുടുംബത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."