HOME
DETAILS
MAL
തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം പാതിപോലും പിന്നിട്ടില്ല
backup
January 05 2021 | 04:01 AM
മലപ്പുറം: സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെത്തിയിട്ടും പാതിപോലും പിന്നിടാതെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം. മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ 7,275.92 കോടിയുടെ പദ്ധതി പ്രവര്‍ത്തികളില്‍ 3,809.36 കോടികളുടെ പ്രവൃത്തികളാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്. നിലവില്‍ 3,466.56 (47.64ശതമാനം) കോടികളുടെ പദ്ധതികളാണ് ഇതുവരെ പൂര്‍ത്തിയായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഏറ്റവും കുറവ് പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത് ഈ വര്‍ഷമാണ്. കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും, തൊഴിലാളി ക്ഷാമവും, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറവുമാണ് പദ്ധതികളില്‍ ഇഴച്ചിലുണ്ടാക്കിയതെന്ന് തദ്ദേശ സെക്രട്ടറിമാര്‍ പറയുന്നു.
പദ്ധതി നിര്‍വഹണത്തില്‍ ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ മുന്നേറ്റം നടത്തിയപ്പോള്‍ കോര്‍പറേഷനുകളാണ് ഏറ്റവും പിറകില്‍. കോര്‍പറേഷനുകള്‍ 1,129.25 കോടി പ്രവൃത്തികളില്‍ 366.75 (32.48 ശതമാനം) കോടിയുടെ പ്രവൃത്തികളാണ് ഇതുവരെ ചെലവഴിച്ചത്. 762.5 കോടിയുടെ പ്രവൃത്തികള്‍ ഇനിയും ബാക്കിയാണ്. ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളാണ് പദ്ധതി പ്രവൃത്തികളില്‍ പാതി പിന്നിട്ടത്. ബ്ലോക്കില്‍ ആകെയുള്ള 864.75 പദ്ധതികളില്‍ 448.25 (51 ശതമാനം) കോടിയുടെ പ്രവൃത്തികളും, ഗ്രാമപഞ്ചായത്തുകളില്‍ 3,346.61 കോടിയുടെ പ്രവൃത്തികളില്‍ 1,703.25 (50.89 ശതമാനം) കോടിയുടെ പ്രവൃത്തികളും പൂര്‍ത്തിയാക്കി.
ജില്ലാ പഞ്ചായത്തുകള്‍ 864.75 കോടിയുടെ പ്രവൃത്തികളില്‍ 430.90 (49.83 ശതമാനം) കോടിയുടെ പ്രവൃത്തികളും, നഗരസഭകളില്‍ 1,070.56 കോടിയുടെ പ്രവൃത്തികളില്‍ 517.4 കോടിയുടെ(48.33 ശതമാനം) പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്ത് പാലക്കാട് (51.78 ശതതമാനം), പത്തനംതിട്ട (50.31 ശതമാനം) ജില്ലകളാണ് ജനുവരിയോടെ പദ്ധതി പ്രവൃത്തികളില്‍ പാതി പിന്നിട്ടത്. ഏറ്റവും പിറകിലുള്ള തിരുവനന്തപുരം ജില്ല 44.57 ശതമാനം പ്രവൃത്തികളാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."