HOME
DETAILS
MAL
ജലശേഖരം ഉയര്‍ന്ന നിലയില്‍ ആശങ്കയൊഴിയാതെ വൈദ്യുതി ബോര്‍ഡ്
backup
January 05 2021 | 04:01 AM
തൊടുപുഴ: സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലശേഖരം കഴിഞ്ഞ 5 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണെങ്കിലും വൈദ്യുതി ബോര്‍ഡിന് ആശങ്ക ഒഴിയുന്നില്ല. വരാനിരിക്കുന്നത് തെരഞ്ഞെടുപ്പ് കാലമായതിനാല്‍ വൈദ്യുതി മേഖലയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറാകില്ല എന്നതാണ് പ്രശ്‌നം. വേനലും നിയമസഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു വരുന്നതിനാല്‍ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡ് ഭേദിക്കുമെന്നുറപ്പാണ്.
എന്നാല്‍ ഇക്കാലയളവില്‍ ചെറിയ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുപോലും സര്‍ക്കാര്‍ അനുമതി ലഭിക്കില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ദിനമായിരുന്ന 2019 മെയ് 23 നാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ റെക്കോഡ്. അന്ന് 8.83 കോടി യൂനിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ജലവര്‍ഷം പൂര്‍ത്തിയാകാന്‍ ഇനി 148 ദിവസങ്ങള്‍ കൂടി പിന്നിടണം. ഇ.എച്ച്.ടി കോറിഡോര്‍ സജ്ജമായതിനാല്‍ രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും വിലകുറഞ്ഞ വൈദ്യുതി കേരളത്തിലേക്ക് എത്തിക്കാന്‍ കഴിയുമെന്നതാണ് ആശ്വാസം.
തുലാമഴയില്‍ 26 ശതമാനത്തിന്റെ കുറവുണ്ടായിരുന്നെങ്കിലും ഇക്കുറി അണക്കെട്ടുകള്‍ സമൃദ്ധമാണ്. ഇന്നലെ രാവിലത്തെ കണക്കുപ്രകാരം സംഭരണശേഷിയുടെ 82 ശതമാനം വെള്ളം എല്ലാ അണക്കെട്ടുകളിലുമായുണ്ട്. മഹാപ്രളയമുണ്ടായ 2018 ല്‍ ഈ സമയത്ത് 72.3 ശതമാനമായിരുന്നു ജലശേഖരം. മുന്‍ വര്‍ഷങ്ങളില്‍ ജനുവരി 4 ലെ ജലശേഖരം ഇങ്ങനെയാണ്. 2017 - 46.4 ശതമാനം, 2019 - 71.1 ശതമാനം.
3409.964 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. 4140.252 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ് പരമാവധി സംഭരിക്കാവുന്നത്. ഇതിനിടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ദുര്‍ബലമാവുകയാണ്. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2387.97 അടിയാണ്. സംഭരണശേഷിയുടെ 84 ശതമാനം വെള്ളം ഇപ്പോള്‍ ഇടുക്കി പദ്ധതിയിലുണ്ട്. ഷോളയാര്‍ 99 ശതമാനം , പമ്പ 84, ഇടമലയാറില്‍ 76, കുറ്റ്യാടി 63, കുണ്ടള 96, മാട്ടുപ്പെട്ടി 90, പൊന്‍മുടി 72, നേര്യമംഗലം 49, ലോവര്‍പെരിയാര്‍ 78, ആനയിറങ്കല്‍ 100, തര്യോട് 68 എന്നിങ്ങനെയാണ് ജലനിരപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."