HOME
DETAILS
MAL
സര്‍വ്വേക്കല്ല് പിഴുതുമാറ്റിയാല്‍ കെറെയില്‍ ഇല്ലാതാവില്ല; യു.ഡി.എഫിനെതിരെ കോടിയേരി
backup
January 05 2022 | 04:01 AM
കണ്ണൂര്‍: കെ റെയില്‍ തടയാന്‍ യുഡിഎഫിനാവില്ല.സര്‍വ്വേക്കല്ല് പിഴുതുമാറ്റിയാല്‍ കെറെയില്‍ ഇല്ലാതാക്കാനാവില്ല. സര്‍വ്വേ കല്ല് പിഴുതെറിയുന്നവര്‍ നിയമനടപടി നേരിടേണ്ടി വരും. യുദ്ധം ചെയ്യാനുള്ള കെല്പൊന്നും കേരളത്തിലെ കോണ്‍ഗ്രസിനില്ല.
ഇടുക്കി സമ്മേളനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കി. പ്രത്യേക ആഭ്യന്തരമന്ത്രി വേണമെന്ന ആവശ്യം സമ്മേളനത്തില്‍ ഉയര്‍ന്നിട്ടില്ല. സമ്മേളനത്തെ കുറിച്ച് തെറ്റായ ധാരണകള്‍ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മും സി.പി.ഐയുംയോജിച്ചു പ്രവര്‍ത്തിക്കുമെന്ന് കോടിയേരി ആവര്‍ത്തിച്ചു. ചില അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള ബന്ധം ഇല്ലാതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."