HOME
DETAILS
MAL
എന്‍.സി.പി എല്‍.ഡി.എഫിന്റെ ഭാഗമായി തുടരും: വിജയരാഘവന്
backup
January 05 2021 | 04:01 AM
തൃശൂര്‍: എന്‍.സി.പി എല്‍.ഡി.എഫിന്റെ ഭാഗമായി തന്നെ തുടരുമെന്ന് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്. എല്‍.ഡി.എഫിലെ സീറ്റ് വിഭജനം തെഞ്ഞെടുപ്പ് സമയത്ത് നടത്തുന്നതാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇക്കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായം എന്‍.സി.പി പറഞ്ഞിട്ടില്ല. ജോസ് കെ. മാണി വന്നത് എല്‍.ഡി.എഫിന്റെ വന്‍ വിജയത്തിന് സഹായകരമായിട്ടുണ്ട്. വ്യവസായ മന്ത്രിയുടെ സ്റ്റാഫില്‍ നിന്ന് പ്രകാശന് മാസ്റ്റര്‍ മാറുന്നത് സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടൂതല്‍ സജീവമാകാനാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."