മന്ത്രി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് പ്രകാശന്‍ മാസ്റ്ററെ മാറ്റും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്ന് മുതിര്‍ന്ന സി.പി.എം നേതാവ് പ്രകാശന്‍ മാസ്റ്ററെ നീക്കും. മന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് കണ്ണൂര്‍ ജില്ലാസെക്രട്ടേറിയറ്റ് അംഗമായ പ്രകാശന്‍ മാസ്റ്ററെ മാറ്റുന്നത്.
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജി വച്ചതിനു പിന്നാലെയുള്ള ജയരാജന്റെ രണ്ടാം വരവിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നേരിട്ട് ഇടപെട്ട് പ്രകാശന്‍ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിയോഗിച്ചത്. വ്യവസായ വകുപ്പില്‍ വിവാദങ്ങള്‍ നിറഞ്ഞതോടെയാണ് പാര്‍ട്ടിയുടെ സ്വധീനമുറപ്പിക്കാന്‍ വേണ്ടി മുതിര്‍ന്ന സി.പി.എം നേതാവിനെ തന്നെ ഈ തസ്തികയില്‍ നിയമിച്ചത്. മന്ത്രി കാണുന്നതിനു മുമ്പ് എല്ലാ ഫയലുകളും പ്രകാശന്‍ മാസ്റ്റര്‍ കാണണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു.
വകുപ്പിലെ പല നടപടികളിലും പ്രൈവറ്റ് സെക്രട്ടറിയുടെ നിലപാടുകള്‍ മന്ത്രിയെ ചൊടിപ്പിച്ചിരുന്നു. ഒടുവില്‍ ഭരണ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് പ്രകാശന്‍ മാസ്റ്ററെ മാറ്റുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെേ്രട്ടറിയറ്റാണ് ഈ തീരുമാനമെടുത്തത്. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമെന്ന നിലയില്‍ പ്രകാശന്‍ മാസ്റ്ററുടെ പ്രവര്‍ത്തനം ജില്ലാ നേതൃത്വത്തിന് ആവശ്യമുണ്ടെന്നാണ് സി.പി.എം നേതാക്കള്‍ വ്യക്തമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനകളും സജീവമാണ്.
അതേസമയം വാര്‍ത്ത മന്ത്രി ജയരാജന്‍ നിഷേധിച്ചു. അത്തരമൊരു തീരുമാനവുമെടുത്തിട്ടില്ലെന്നും വാര്‍ത്ത പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതികളുടെ അടിസ്ഥാനത്തില്‍ നേരത്തെ വ്യവസായ മന്ത്രിയുടെ രണ്ട് സ്റ്റാഫ് അംഗങ്ങളെ നീക്കിയതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."