ആര്.എസ്.എസ് പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷ സാധ്യത: മുഴുവന്‍ പൊലിസുകാരും ഇന്ന് ഡ്യൂട്ടിക്കെത്തണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: പൊലിസിന് ജാഗ്രതാ നിര്‍ദേശം നല്‍കിയതിനു പിന്നാലെ സംസ്ഥാനത്തെ മുഴുവന്‍ പൊലിസുകാരും ഇന്ന് ഡ്യൂട്ടിക്കെത്തണമെന്ന് ഡി.ജി.പിയുടെ നിര്‍ദേശം. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ആര്.എസ്.എസ് ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനം നടത്താനിരിക്കെയാണ് ഡി.ജി.പിയുടെ സുരക്ഷാ ക്രമീകരണം.
മതഭീകരതെക്കിരെ എന്ന മുദ്രാവാക്യവുമായാണ് താലൂക്കുകള്‍ കേന്ദ്രീകരിച്ച് ആര്.എസ്.എസിന്റെ പ്രതിഷേധ പ്രകടനം നടക്കുന്നത്. പൊതുയോഗങ്ങളില്ലാതെയാണ് പരിപാടി.ഭീകരതയെ സംസ്ഥാന സര്‍ക്കാരും പൊലിസും പ്രോത്സാഹിപ്പിക്കുകയാണെന്നാണ് ആക്ഷേപം.
ഓരോ സ്റ്റേഷന് പരിധിയിലും വീഡിയോ ചിത്രീകരണത്തിനുളള സംവിധാനമൊരുക്കാനും നിര്‍ദേശമുണ്ട്. പ്രകടനക്കാര്‍ എത്തുന്ന വാഹന റൂട്ടുകള്‍ ഉള്‍പ്പെടെ നിരീക്ഷിക്കാനും എസ്.എച്ച്.ഒ മാര്‍ക്ക് നിര്‍ദേശം നല്കി. ഒരു തരത്തിലുളള സംഘര്‍ഷവും ഉണ്ടാകാനുളള സാഹചര്യമൊരുക്കരുതെന്ന് ഡിജിപി
പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."