HOME
DETAILS
MAL
രാജ്യത്തെ ബഹുസ്വരത കാത്തുസൂക്ഷിക്കുക: സാദിഖലി ശിഹാബ് തങ്ങള്‍
backup
January 05 2021 | 04:01 AM
കോട്ടക്കല്‍: രാജ്യത്തിന്റെ ഏറ്റവും വലിയ സവിശേഷത ബഹുസ്വരതയാണെന്നും അത് കാത്തുസൂക്ഷിക്കുകയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രയ്ക്ക് കോട്ടക്കലില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. സഹസ്രാബ്ദങ്ങളുടെ ഇന്ത്യന്‍ ചരിത്രത്തില്‍ നാനാജാതി മതസ്ഥര്‍ക്കും ഇടമുണ്ട്. പിന്നീട് അധിനിവേശം നടത്തിയ ബ്രിട്ടീഷുകാര്‍ ഈ ഐക്യം തകര്‍ക്കാന്‍ ശ്രമിച്ചു. പക്ഷേ ജനങ്ങള്‍ ഒരുമിച്ചു നിന്നു. ബാബരി മസ്ജിദ് തകര്‍ത്ത് രാജ്യത്തിന്റെ ഒരുമ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നു. എന്നാല്‍ ബഹുഭൂരിപക്ഷം ജനങ്ങളും ന്യൂനപക്ഷങ്ങളുടെ വികാരത്തിനൊപ്പമായിരുന്നു.
പിന്നീട് വന്ന കോടതി വിധിയും മുസ്‌ലിംകള്‍ അംഗീകരിച്ചു. ഇവിടുത്തെ ഫെഡറല്‍ സംവിധാനം തകരരുതെന്ന് കരുതിയാണ് ഈ നിലപാട്. ഈ നിലപാടുകള്‍ സര്‍ക്കാറുകള്‍ ഉള്‍ക്കൊണ്ട് മുസ്‌ലിംകളുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കണമെന്നും അവ ഇല്ലാതാക്കുന്ന നിയമനിര്‍മാണം നടത്തരുതെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
മുന്നേറ്റ യാത്രാ സ്വീകരണ സമ്മേളനം ചേളാരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ആലത്തിയൂരില്‍ എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, താനാളൂരില്‍ എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പുത്തനത്താണിയില്‍ ഇ.ടി മുഹമ്മദ് ബശീര്‍ എം.പി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളില്‍ ജാഥാ നായകന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗങ്ങളായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, മൂസക്കുട്ടി ഹസ്‌റത്ത്, എം.പി മുസ്തഫല്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, പി.കെ അബ്ദുറബ്ബ് , പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം .എല്‍.എ, എസ്.കെ.എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുറശീദലി ശിഹാബ് തങ്ങള്‍, എസ്.വൈ.എസ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ജാഥാ വൈസ് ക്യാപ്റ്റന്‍മാരായ സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, താജുദ്ദീന്‍ ദാരിമി പടന്ന, പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, മഹ്ശൂഖ് തങ്ങള്‍ ഹുദവി, ആശിഖ് കുഴിപ്പുറം, ഡോ. ഹാരിസ് ഹുദവി കുറ്റിപ്പുറം, അബ്ദുല്‍ നാസര്‍ സഅദി, ഒ.പി.എം അശ്‌റഫ്, ടി.പി സുബൈര്‍ മാസ്റ്റര്‍, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ശഹീര്‍ ദേശമംഗലം, സി.ടി ജലീല്‍ മാസ്റ്റര്‍, മുഹമ്മദ് റാസി ബാഖവി, സുലൈമാന്‍ ഉഗ്രപുരം, സലാം ഫറോക്ക്, മുബാറക് എടവണ്ണപ്പാറ, സുറൂര്‍ പാപിനിശ്ശേരി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇസ്സുദ്ദീന്‍ മൗലവി പൊതുവാച്ചേരി, നാസര്‍ ഫൈസി കണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."