HOME
DETAILS
MAL
ഡിഫാം, ഡി.എച്ച്.ഐ പ്രവേശനം: 15വരെ അപേക്ഷിക്കാം
backup
January 05 2021 | 04:01 AM
സര്‍ക്കാര്‍, സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഈ മാസം 15വരെ അപേക്ഷിക്കാം.
കോഴ്‌സുകള്‍
ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡി.ഫാം.)
ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഡി.എച്ച്.ഐ).
ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലാബോറട്ടറി ടെക്‌നോളജി (ഡി.എം.എല്‍.ടി.)
ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് റേഡിയോ തെറാപ്പി ടെക്‌നോളജി (ഡി.ആര്‍.ആര്‍.)
ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡി.ആര്‍.ടി.)
ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്‍സ് (ഡി.ഒ.എ.)
ഡിപ്ലോമ ഇന്‍ ദന്തല്‍ മെക്കാനിക്‌സ് (ഡി.എം.സി.)
ഡിപ്ലോമ ഇന്‍ ദന്തല്‍ ഹൈജീനിസ്റ്റ്‌സ് (ഡി.എച്ച്.സി.)
ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി (ഡി.ഒ.ടി.എ.ടി.)
ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി (ഡി.സി.വി.ടി.)
ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി (ഡി.എന്‍.ടി.)
ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി (ഡി.ഡി.ടി.)
ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപിക് ടെക്‌നോളജി(ഡി.ഇ.ടി.)
ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്‍സ് (ഡി.എ.)
ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി (ഡി.ആര്‍.)
ഡിപ്ലോമ ഇന്‍ സെന്‍ട്രല്‍ സ്റ്റെറില്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌നോളജി (ഡി.എസ്.എസ്.)
യോഗ്യത
ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡി.ഫാം.): ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി മാത്തമറ്റിക്‌സ് എന്നിവ ഐശ്ചിക വിഷയങ്ങളായി ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.
ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍: ഫിസിക്‌സ്, കെമിസ്ട്രി ആന്‍ഡ് ബയോളജിക്കു ആകെ 40 ശതമാനം എങ്കിലും മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം
പാരാമെഡിക്കല്‍ കോഴ്‌സുകള്‍ (ഡി.ഫാം, ഡി.എച്ച്.ഐ ഒഴികെ): ഫിസിക്‌സ്, കെമിസ്ട്രി ആന്‍ഡ് ബയോളജിക്കു ആകെ 40 ശതമാനം എങ്കിലും മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിക്കണം. ഫിസിക്‌സ്, കെമിസ്ട്രി ആന്‍ഡ് ബയോളജിക്കു ആകെ 40 ശതമാനം എങ്കിലും മാര്‍ക്കോടെ വി.എച്ച്.എസ്.ഇ. പരീക്ഷ വിജയിച്ചവര്‍ക്കും അപേക്ഷിക്കാം.
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, മെയിന്റനന്‍സ് ആന്‍ഡ് ഓപറേഷന്‍ ഓഫ് ബയോമെഡിക്കല്‍ എക്യുപ്പ്‌മെന്റ്, ഇ.സി.ജി. ആന്‍ഡ് ഓഡിയോ മെട്രിക് ടെക്‌നോളജി വിഷയങ്ങളില്‍ വി.എച്ച്.എസ്.ഇ. വിജയിച്ചവര്‍ക്ക് പ്രോസ്‌പെക്ടസ് പ്രകാരം സംവരണം ചെയ്ത് ഡി.എം.എല്‍.ടി., ഡി.സി.വി.ടി., ഡി.ഒ.ടി.ടി. കോഴ്‌സുകളിലേക്ക് പ്രവേശന അര്‍ഹതയുണ്ട്.
അപേക്ഷാ ഫോറത്തിന്റെ അനുബന്ധ രേഖകളുടെ പകര്‍പ്പ് ഡയറക്ടര്‍, എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എക്‌സ്ട്രാ പൊലിസ് റോഡ്, നന്ദാവനം, പാളയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ അവസാന തീയതിക്കു മുമ്പ് അയക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."