HOME
DETAILS
MAL
മുസ്‌ലിമിനൊപ്പം ജീവിക്കരുതെന്ന് പറയാനാകില്ല: ഡല്‍ഹി ഹൈക്കോടതി
backup
January 05 2021 | 06:01 AM
ന്യൂഡല്‍ഹി: മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടിയ ഹിന്ദു യുവതി എവിടെ ജീവിക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുവതി തന്നെയാണും ജസ്റ്റിസുമാരായ വിപിന്‍ സാംഗി, രാജേഷ് ഭട്‌നഗര്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. യുവതിയോട് നിലവിലുള്ള സ്ഥലത്ത് തുടരാനോ മറ്റെവിടെയെങ്കിലും പോകാനോ നിര്‍ബന്ധിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കൊല്‍ക്കത്ത സ്വദേശിയോടൊപ്പമാണ് യുവതി ഒളിച്ചോടിപ്പോയത്. യുവതിയുടെ കുടുംബം നല്‍കിയ ഹേബിയസ് കോര്‍പസിന്റെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലിസ് കോടതിക്ക് മുന്‍പില്‍ ഹാജരാക്കിയത്. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലെത്തിച്ച യുവതിയെ പൊലിസ് നാരി നികേതനില്‍ താമസിപ്പിച്ചു വരികയായിരുന്നു. കാമുകനൊപ്പം ജീവിക്കാന്‍ താന്‍ സ്വമേധയാ പോയതാണെന്ന് യുവതി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുടുംബം രണ്ടുപേരെയും സ്വീകരിക്കാമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവതി വീട്ടിലേക്ക് തിരിച്ചുചെല്ലാന്‍ തയാറായി. എന്നാല്‍ പിന്നാലെ കുടുംബം യുവാവിനെ സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ യുവതിയെ തുടര്‍ന്നും നാരിനികേതനില്‍ താമസിപ്പിക്കണമെന്നും യുവാവിനൊപ്പം പോകാന്‍ അനുവദിക്കരുതെന്നും കുടുംബം കോടതിയില്‍ ആവശ്യപ്പെട്ടു. ഇതാണ് കോടതി തള്ളിയത്. യുവാവ് ബംഗ്ലാദേശിയാണെന്നും മതംമാറ്റി ബംഗ്ലാദേശില്‍ വില്‍ക്കാന്‍ കൊണ്ടുപോകുകയാണെന്നുമായിരുന്നു പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.
ഇരുവരും നിക്കാഹ് രജിസ്റ്റര്‍ ചെയ്യാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നല്ലാതെ മതം മാറാനുള്ള നീക്കം നടക്കുന്നതായി കണ്ടെത്തിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് യുവതിയെ ഒന്നിനും നിര്‍ബന്ധിക്കില്ലെന്നും പഠനം തുടരാന്‍ അനുവദിക്കാമെന്ന വ്യവസ്ഥയില്‍ പൊലിസിനെ നിരീക്ഷണത്തിന് ചുമതലപ്പെടുത്തി യുവതിയുടെ സമ്മതത്തോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."