HOME
DETAILS
MAL
അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരേ കേസ്: പൊലിസ് നടപടി പ്രതിഷേധാര്‍ഹം: എസ്.വൈ.എസ്
backup
January 06 2022 | 13:01 PM
കോഴിക്കോട്
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെന്ന പേരില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉള്‍പ്പെടെയുള്ള 200ഓളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തത് പ്രതിഷേധാര്‍ഹവും നീതീകരിക്കാനാകാത്തതുമാണെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തിലുടനീളം നിരവധിപേര്‍ പങ്കെടുക്കുന്ന പൊതുചടങ്ങുകള്‍ ധാരാളമായി നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇവിടെ മാത്രം കേസെടുത്തത് അന്യായമാണ്. നിയമാനുസൃതമായി നടത്തുന്ന പരിപാടിയില്‍ ക്ഷണിക്കപ്പെട്ട പ്രഭാഷകര്‍ക്കെതിരേ കേസെടുക്കുന്നത് അനീതിയാണെന്നും പൊലിസ് നീക്കം പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."