HOME
DETAILS

കേരളത്തിന് െക റെയിൽ വേണ്ട

  
backup
January 06 2022 | 19:01 PM

8563563-2

വി.ഡി സതീശൻ

സമൂഹത്തിലെ അടിസ്ഥാന വർഗത്തിന്റെ പേരിൽ വോട്ടു തേടിയിരുന്ന സി.പി.എം അധികാരം കിട്ടിയപ്പോൾ വരേണ്യവർഗത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. വരേണ്യവർഗത്തിനുവേണ്ടി മാത്രമുള്ള പദ്ധതിയാണ് കെ റെയിൽ. മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാന വർഗത്തെ മറന്ന് പൗരപ്രമുഖരുമായി മാത്രമാണ് സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നത്. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ വരേണ്യവർഗത്തിനു വേണ്ടിയുള്ളതെന്നായിരുന്നു സി.പി.എമ്മിന്റെ ഔദ്യോഗിക പ്രതികരണം. സി.പി.എം കാലങ്ങളായി നിലപാടുകളിൽ കാട്ടുന്ന ഇരട്ടത്താപ്പാണ് കെ റെയിലിനുവേണ്ടി കേരള സർക്കാർ ഇപ്പോൾ കാട്ടുന്ന പിടിവാശി. കേരളത്തിലേത് ഇടതുപക്ഷമല്ല. തീവ്രവലതുപക്ഷ നിലപാടിലേക്ക് പോകുകയാണ്. എന്തിനാണോ മോദിയെ വിമർശിക്കുന്നത്, അതേ ഭാഷയിൽ സീതാറാം യെച്ചൂരിക്ക് പിണറായി വിജയനേയും വിമർശിക്കേണ്ടി വരും. ഞാൻ ഇങ്ങനെയേ ചെയ്യൂ എന്നു പറയുന്ന മുഖ്യമന്ത്രി പൊതുസമൂഹത്തെയും രാഷ്ട്രീയ പാർട്ടികളെയും വെല്ലുവിളിക്കുകയാണ്. ഈ പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക, സാമൂഹിക ആഘാതം അതത് പ്രദേശത്തെ മാത്രമല്ല കേരളത്തെ ഒന്നാകെ ബാധിക്കും.


64941 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി കേരളത്തെ തെക്ക് വടക്ക് വൻമതിലായി വെട്ടിമുറിക്കുന്നതിനൊപ്പം കിഴക്ക്, പടിഞ്ഞാറ് ദിക്കുകളെ തമ്മിൽ വേർതിരിക്കുന്ന വൻകോട്ടയായി മാറും. നീതി ആയോഗിന്റെ 2018ലെ കണക്ക് പ്രകാരം പദ്ധതിക്ക് 1.33 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇപ്പോൾ ഒന്നര ലക്ഷം കോടിക്ക് അടുത്താകും. 1383 ഹെക്ടർ സ്ഥലം ഏറ്റെടുക്കേണ്ടി വരും. പരിസ്ഥിതി ആഘാത പഠനം പേരിനു മാത്രമാണ് നടത്തിയിരിക്കുന്നത്. സെന്റർ ഫോർ എൻവിയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് എന്ന അംഗീകാരമില്ലാത്ത സ്ഥാപനമാണ് ഇതിന്റെ പരിസ്ഥിതി ആഘാത പഠനം നടത്തിയിരിക്കുന്നത്. ഇത് കാര്യക്ഷമമല്ലാത്തതിനാൽ വീണ്ടും 96 ലക്ഷം രൂപ മുടക്കി പഠനം നടത്താൻ സർക്കാർ ടെൻഡർ ക്ഷണിച്ചിരിക്കുകയാണ്. ചുരുങ്ങിയത് 20,000 കുടുംബങ്ങൾ കുടിയൊഴിക്കപ്പെടുകയും 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കേണ്ടി വരികയും ചെയ്യും. 145 ഹെക്ടർ നെൽവയൽ നികത്തണം. 1000 മേൽപ്പാലങ്ങളോ അടിപ്പാതകളോ നിർമിക്കണം. അതേസമയം പ്രാഥമിക സാധ്യതാ പഠനം നടത്തിയ 'സിസ്ത്ര എം.വി ഐ' തലവനായ അലേക് കുമാർ വർമ്മ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. കെട്ടിച്ചമച്ച സാധ്യതാ പഠന റിപ്പോർട്ടെന്നാണ് അലേക് കുമാർ വർമ്മ പറയുന്നത്. പദ്ധതി രൂപരേഖ കെട്ടുകഥയാണെന്നും ലിഡാർ സർവേ കൃത്രിമമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഭൂകമ്പ സാധ്യത, ഭൂപ്രകൃതി, ഭൂഘടന, നീരൊഴുക്ക് തുടങ്ങിയവയൊന്നും പദ്ധതി രൂപരേഖയിലില്ല. സ്റ്റേഷനുകൾ തീരുമാനിച്ചതും കൃത്രിമ ഡി.പി.ആർ വച്ചാണ്. പദ്ധതി രൂപരേഖ പരസ്യപ്പെടുത്താൻ കെ റെയിൽ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ പഠനത്തിന് മാത്രമാണ് തത്വത്തിൽ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.


15 മുതൽ 30 അടി ഉയരത്തിലും അതിന് ആനുപാതികമായ വീതിയിലുമാണ് സിൽവർ ലൈൻ 292 കി. മീറ്റർ (മൊത്തം ദൂരത്തിന്റെ 55%) ദൂരം വൻമതിൽ പോലെയാണ് നിർമിക്കപ്പെടുന്നത്. ബാക്കി സ്ഥലത്ത് റെയിലിന് ഇരുവശത്തും മതിലും കെട്ടണം. പദ്ധതി നിലവിൽ വന്നാൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും ഭൂചലനത്തിനും സാധ്യതയുണ്ടെന്നും ഇരുവശത്തുമുള്ള ഭൂമിയുടെ വിനിയോഗത്തിൽ മാറ്റം വരുമെന്നും 164 സ്ഥലങ്ങളിലെ ജലനിർഗമന മാർഗങ്ങൾ തടസപ്പെടുമെന്നും സർക്കാർ നിയോഗിച്ച ഏജൻസിയുടെ റിപ്പോർട്ടിൽ തന്നെ പറയുന്നുണ്ട്. എവിടെയൊക്കെ സ്വാഭാവിക ജലനിർഗമന മാർഗങ്ങൾ തടസപ്പെട്ടിട്ടുണ്ടോ, അത് താഴ്ന്ന പ്രദേശങ്ങളാണെങ്കിൽ വെള്ളപ്പൊക്കവും മലയോര മേഖലകളാണെങ്കിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടാക്കുമെന്നതിന് ഇനിയൊരു പഠനത്തിന്റെയും ആവശ്യമില്ല.
തിരുവനന്തപുരത്തു നിന്നും കാസർകോട്ടേക്ക് നാലു മണിക്കൂർ കൊണ്ട് എത്താമെന്നത് ഒഴിച്ചുനിർത്തിയാൽ ഈ പദ്ധതിയുണ്ടാക്കുന്ന സാമൂഹിക, പാരിസ്ഥിതിക ആഘാതങ്ങൾ പരിഗണിച്ചിട്ടേയില്ല. പശ്ചിമഘട്ടത്തിലൂടെയല്ല പദ്ധതി കടന്നുപോകുന്നതെന്ന ന്യായവാദമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ കല്ലും മണ്ണും പശ്ചിമഘട്ടത്തിൽ നിന്നല്ലാതെ എവിടെ നിന്ന് കണ്ടെത്തും? 2021ലെ പ്രളയത്തോടെ കോട്ടയം പോലുള്ള സ്ഥലങ്ങളിൽ ഹൈഡ്രോളജി പഠനം അനിവാര്യമാവുകയാണ്. ഇത്തരം കാര്യങ്ങളൊക്കെ 200 കിലോമീറ്റർ വേഗതയിൽ ഓടുന്ന (ഒരു മിനിറ്റിൽ ഏതാണ്ട് നാല് കിലോമീറ്റർ) വണ്ടികളുടെ ശബ്ദം, കമ്പനം, അടുത്ത് താമസിക്കുന്നവർക്കുണ്ടാകുന്ന പ്രയാസങ്ങൾ എന്നിവയൊക്കെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെടുത്തി പരിഗണിക്കേണ്ടതുണ്ട്.


കേന്ദ്ര സർക്കാരിന്റെയോ റെയിൽവേ മന്ത്രാലയത്തിന്റെയോ അന്തിമാനുമതി ലഭിക്കാത്ത ഒരു പദ്ധതിക്കുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിൽ സർക്കാർ ഇത്രയും ധൃതി കാട്ടുന്നതിനു പിന്നിൽ ദുരൂഹതയുണ്ട്. റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കു വേണ്ടിയുള്ള പദ്ധതിയാണോയെന്ന അലോക് കുമാർ വർമ്മയുടെ സംശയം ബലപ്പെടുത്തുന്നതാണ് പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സർക്കാരിന്റെ ഓരോ നീക്കവും. ഇന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചി (ഐ.പി.സി.സി)ന്റെ റിപ്പോർട്ട് കൂടി വന്ന സാഹചര്യത്തിൽ കേരളം അപകട മേഖലയിലാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഒരു മണിക്കൂർ നിർത്താതെ മഴ പെയ്താൽ വെള്ളപ്പൊക്കമുണ്ടാകുന്ന ഒരു സംസ്ഥാനത്ത് ഇത്തരം പദ്ധതികൾ കൊണ്ടുവരുമ്പോൾ ഗൗരവതരമായ പഠനങ്ങൾ നടത്തേണ്ടതുണ്ട്.


പ്രതിദിനം 79934 യാത്രക്കാർ തെക്കോട്ടും വടക്കോട്ടും യാത്ര ചെയ്യുമെന്നാണ് സർക്കാർ പറയുന്നത്. ഒരു പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ളതല്ല ഈ കണക്കുകൂട്ടൽ. ഇപ്പോൾ പണി നടക്കുന്ന മുംബൈ -അഹമ്മദബാദ് റൂട്ടിൽ പ്രതീക്ഷിക്കുന്നതിനേക്കാൾ ഇരട്ടി യാത്രക്കാരെയാണ് സിൽവർ ലൈനിൽ പ്രതീക്ഷിക്കുന്നത് എന്നതുതന്നെ കൗതുകകരമാണ്.


ഒട്ടും പ്രായോഗികമല്ലാത്ത ഒരു പദ്ധതിയുടെ ബാധ്യത സംസ്ഥാനത്ത് വരാനിരിക്കുന്ന തലമുറയുടെ തലയിലേക്കു കൂടി കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കെ റെയിൽ പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനങ്ങൾ നടത്തിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും ബന്ധപ്പെട്ട മറ്റ് ഏജൻസികളുടെയും അനുമതി ഇല്ലാതെ ഭൂമി ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയത് ദുരൂഹമാണ്. സി.എ.ജി റിപ്പോർട്ട് പുറത്തുവന്നതോടെ സംസ്ഥാനത്തിന്റെ പരിതാപകരമായ സാമ്പത്തിക സ്ഥിതിയെപ്പറ്റി നമുക്ക് ബോധ്യപ്പെട്ടു. എന്നിട്ടും ഇത്രയും വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുത്ത് കേരളത്തെ കടത്തിന്റെ കാണാക്കയങ്ങളിലേയ്ക്ക് തള്ളിവിടാനുള്ള നീക്കത്തെ എങ്ങനെ ന്യായീകരിക്കും? ഒട്ടും സുതാര്യമില്ലാതെ പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് സർക്കാർ.


യു.ഡി.എഫ് ഉന്നയിക്കുന്ന ഗൗരവതരമായ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി പറയാതെ പദ്ധതിയുമായി മുന്നോട്ടുപോകാൻ അനുവദിക്കില്ല. നിലവിലുള്ള റെയിൽവേ ലൈനുകൾക്ക് സമീപം പുതിയ ലൈനുകൾ ഉണ്ടാക്കാം. വളവുകൾ ഒഴിവാക്കാൻ 100 ഹെക്ടർ സ്ഥലമേ വേണ്ടിവരൂ. ഇതിനാകെ 20000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന വന്ദേ ഭാരത് എക്‌സ്പ്രസ്സുകൾ കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇത്തരത്തിൽ ബദൽ പദ്ധതികളുള്ളപ്പോൾ കേരളത്തെ തകർത്ത് തരിപ്പണമാക്കുന്നത് എന്തിനാണ്? കെ റെയിൽ വേണ്ട കേരളം മതിയെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈ പദ്ധതി കേരളത്തെ തകർത്ത് തരിപ്പണമാക്കും. ജനങ്ങൾക്കു വേണ്ടിയാണ് പ്രതിപക്ഷം സംസാരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  25 days ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago