HOME
DETAILS

മസ്റ്ററിങ്: തടഞ്ഞുവച്ച സാമൂഹിക ക്ഷേമപെൻഷനുകൾ പുനരാരംഭിക്കണം

  
backup
January 06 2022 | 19:01 PM

68458-1534


പാവങ്ങളും വൃദ്ധരും രോഗികളുമായ സംസ്ഥാനത്തെ ലക്ഷക്കണക്കിനാളുകൾക്ക് തടഞ്ഞുവച്ച ക്ഷേമപെൻഷൻ നൽകാതിരിക്കുന്നത് ക്രൂരതയാണ്. രണ്ടുവർഷമായി ഇവർക്കുള്ള പെൻഷൻ തടഞ്ഞുവച്ചിട്ട്. ഇപ്പോഴും ഇതുസംബന്ധിച്ച് വ്യക്തമായ തീരുമാനം സർക്കാരിൽ നിന്ന് ഉണ്ടായിട്ടില്ല. നാലുമാസം മുമ്പ് ധനമന്ത്രി നിയമസഭയിൽ പറഞ്ഞത് തടഞ്ഞുവയ്ക്കപ്പെട്ട പെൻഷൻ ഉടൻ നൽകുമെന്നായിരുന്നു. എന്നാൽ, ആ ഉറപ്പ് ഇതുവരെ പ്രാവർത്തികമായില്ല. മസ്റ്ററിങ് നടത്താത്തതിനാലാണ് ഇവരുടെ പെൻഷൻ തടഞ്ഞുവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. രണ്ടുവർഷം മുമ്പ് കേരളത്തിന്റെ സാമൂഹികാവസ്ഥ എന്തായിരുന്നു എന്നാലോചിക്കാതെയാണ് മസ്റ്ററിങിന്റെ പേരിലുള്ള ഈ തടഞ്ഞുവയ്ക്കൽ.


കൊവിഡിന്റെ രൂക്ഷതയനുഭവിക്കുകയായിരുന്നു രണ്ടുവർഷം മുമ്പ് വരെ പൊതുസമൂഹം. ഇപ്പോഴും കൊവിഡിന്റെ ഭീഷണി നിലനിൽക്കുന്നുണ്ട്. കൊവിഡ് വകഭേദമായ ഒമിക്രോണിൻ്റെ വ്യാപനം അതിവേഗത്തിലാണെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. രണ്ടുവർഷം മുമ്പ് കൊവിഡ് രൂക്ഷമായതിനെ തുടർന്ന് കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയുണ്ടായി. നിയന്ത്രണങ്ങളുടെ ഭാഗമായി 60 വയസ് കഴിഞ്ഞവർ പുറത്തുപോകരുതെന്ന നിർദേശവും സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടായി. ഇത്തരമൊരവസരത്തിൽ വൃദ്ധരായ രോഗികൾക്കും പരസഹായം കൂടാതെ പുറത്തിറങ്ങാൻ കഴിയാത്തവർക്കും മസ്റ്ററിങ് നടത്താൻ സാധിച്ചിരുന്നില്ല. ഇവരിൽ ഭൂരിപക്ഷംപേരും സാമൂഹികക്ഷേമ പെൻഷനെ മാത്രം ആശ്രയിച്ച് കഴിയുന്നവരായിരുന്നു. മാസംതോറും വലിയൊരു തുക മരുന്നുകൾക്കായി ഇവർക്കൊക്കെ ചെലവാകുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾ കൊണ്ട് പൊറുതിമുട്ടിക്കൊണ്ടിരുന്ന ഇവർക്ക് വലിയൊരാശ്വാസമായിരുന്നു മാസംതോറും കിട്ടിക്കൊണ്ടിരുന്ന സാമൂഹിക ക്ഷേമപെൻഷൻ. അതാണിപ്പോൾ തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്നത്.


കൊവിഡിന്റെ തീവ്രത നിലനിൽക്കുമ്പോൾ തന്നെയാണ് ക്ഷേമപെൻഷൻ വാങ്ങുന്നവർക്കായുള്ള മസ്റ്ററിങ് ആരംഭിച്ചത്. പെൻഷൻ വാങ്ങിക്കൊണ്ടിരുന്നവർ ജീവിച്ചിരിപ്പുണ്ടോ എന്നറിയാനും അനധികൃതമായി ആരെങ്കിലും പെൻഷൻ കൈപ്പറ്റുന്നുണ്ടോ എന്നറിയാനുമായിരുന്നു സർക്കാർ മസ്റ്ററിങ് ഏർപ്പെടുത്തിയത്. സർക്കാരിന്റെ തീരുമാനം ഉചിതമായിരുന്നെങ്കിലും മസ്റ്ററിങ് നടപ്പാക്കിയ സമയം ഉചിതമായിരുന്നില്ല. പലരും രോഗികളായി കിടപ്പിലായിരുന്നു. 60 കഴിഞ്ഞവർ പുറത്തുപോകാൻ പാടില്ലെന്ന് പറഞ്ഞ സമയത്തുതന്നെ മസ്റ്ററിങ് നടത്താൻ ആവശ്യപ്പെട്ടത് അനുചിതമായിപ്പോയി. ഈ സമയം പെൻഷൻ വാങ്ങിക്കൊണ്ടിരുന്നവർ രോഗികളായോ പരസഹായമില്ലാതെയോ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പുവരുത്താൻ ബയോമെട്രിക് അടയാളം രേഖപ്പെടുത്തൽ നിർബന്ധമായിരുന്നു. അതിനായി പെൻഷൻ വാങ്ങുന്നവർ മസ്റ്ററിങ് കേന്ദ്രങ്ങളിൽ ചെല്ലേണ്ടതുമുണ്ടായിരുന്നു. മസ്റ്ററിങ് നടത്തുന്നവർക്ക് ഇത്തരമൊരു സന്ദർഭത്തിൽ പെൻഷൻ വാങ്ങുന്നവരെ വീടുകളിൽ തേടിച്ചെല്ലാൻ പരിമിതികളും ഉണ്ടായിരുന്നു. ഇത്തരമൊരു അവസ്ഥയിൽ മസ്റ്ററിങ് നടത്തുന്നിടത്ത് എത്തിപ്പെടാൻ കഴിയാത്തവർക്കാണിപ്പോൾ പെൻഷൻ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷം അങ്ങനെയായിരുന്നുവെന്ന് സർക്കാരിനും ബോധ്യപ്പെട്ടിരുന്നതാണ്. അതുകൊണ്ടാണല്ലോ തടഞ്ഞുവച്ച സാമൂഹിക പെൻഷൻ ഉടൻ കൊടുത്തുതീർക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നാലുമാസം മുമ്പ് നിയമസഭയിൽ ഉറപ്പുനൽകിയത്. എന്നാൽ, ആ ഉറപ്പ് പാലിക്കപ്പെട്ടില്ല.


കൊവിഡിന്റെ രൂക്ഷത കുറഞ്ഞ കഴിഞ്ഞവർഷം ലോക്ക്ഡൗൺ ഇളവിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും പ്രവർത്തിക്കാൻ തുടങ്ങി, സർക്കാർ സേവനങ്ങളും പുനരാരംഭിച്ചു. മസ്റ്ററിങ് മാത്രം പുനരാരംഭിച്ചില്ല. ഈ സമയത്തെങ്കിലും പെൻഷൻ മുടങ്ങിപ്പോയ അർഹരായവരുടെ മസ്റ്ററിങ് വീണ്ടും നടത്താമായിരുന്നു. എങ്കിൽ മരുന്നുവാങ്ങാൻ പണമില്ലാതെ വിഷമിച്ചു കഴിയുന്നവർക്ക് അത് വലിയൊരു ആശ്വാസമാകുമായിരുന്നു. മസ്റ്ററിങ് മുടങ്ങിപ്പോയവർക്ക് വീണ്ടും അവസരം നൽകുമെന്നും കഴിഞ്ഞ ഒക്ടോബറിൽ ധനമന്ത്രി നിയമസഭയിൽ ഉറപ്പുനൽകിയതാണ്. ഒക്ടോബറിൽ ഒരാഴ്ച മാത്രമാണ് മന്ത്രി ഉറപ്പുനൽകിയ മസ്റ്ററിങ് വീണ്ടും നടന്നത്. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് പിന്നെയും മസ്റ്ററിങ് നിർത്തിവച്ചു. 2020 ജനുവരിക്കുശേഷം പെൻഷൻ അനുവദിക്കപ്പെട്ടവർക്ക് മസ്റ്റർ ചെയ്തില്ലെങ്കിലും പെൻഷൻ ലഭിക്കുന്നുണ്ട്. മുമ്പ് അർഹരായവർക്കാണ് ഇപ്പോൾ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. മസ്റ്ററിങ് നടക്കുന്ന വിവരം അറിയാതെപോയവരും പെൻഷൻ നിഷേധിക്കപ്പെട്ടവരിൽ ഉണ്ട്.


പെൻഷൻകാരുടെ ദുരിതം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത് വൃദ്ധരും ദരിദ്രരുമായ പാവങ്ങളോട് ചെയ്യുന്ന അനീതിയായി മാത്രമേ കാണാനാകൂ. ഇപ്പോൾ കൊവിഡിന്റെ വ്യാപനം ലോകമൊട്ടാകെ വീണ്ടും ഉഗ്രരൂപം പൂണ്ടിരിക്കുകയാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണിന് തീവ്രത കുറവാണെങ്കിലും പ്രായമായവരെയും മറ്റു രോഗങ്ങൾ അലട്ടുന്നവരെയും ഗുരുതരമായി ബാധിച്ചേക്കാം. മൂന്നാംതരംഗത്തിൽ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ കേസുകൾ കുറവാണ്. ഈ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി മസ്റ്ററിങ് മുടങ്ങിപ്പോയവർക്ക് പെട്ടെന്ന് മസ്റ്ററിങ്ങിന് സൗകര്യം ഒരുക്കാൻ സർക്കാർ സന്നദ്ധമാകണം. കേരളത്തിന്റെ അവസ്ഥ പരിതാപകരമാകുന്നതിന് മുമ്പ്, മറ്റു സർക്കാർ സേവനങ്ങളെല്ലാം വീണ്ടും സജീവമായ നിലയ്ക്ക് അശരണരും രോഗികളുമായവരുടെ മുടങ്ങിപ്പോയ സാമൂഹിക പെൻഷൻ എത്രയും പെട്ടെന്ന് ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago