വര്‍ത്തമാനത്തിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റിയുടെ പ്രദര്‍ശനാനുമതി
കൊച്ചി : വര്‍ത്തമാനം സിനിമക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിങ് കമ്മിറ്റി പ്രവര്‍ത്തനാനുമതി. ഗവേഷണം നടത്താനായി ഡല്‍ഹിയിലേക്കു പോയ മലബാറില്‍ നിന്നുള്ള പെണ്‍കുട്ടി സമകാലീന ഇന്ത്യന്‍ സാമൂഹ്യ സാഹചര്യത്തില്‍ നേരിടേണ്ടി വന്ന പ്രയാസങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കുന്ന വര്‍ത്തമാനം എന്ന സിനിമയെ ദേശവിരുദ്ധ സിനിമയാക്കി ചാപ്പകുത്തി പ്രദര്‍ശനാനുമതി നിഷേധിക്കാനുള്ള സെന്‍സര്‍ ബോര്‍ഡ് അംഗത്തിന്റെ ശ്രമത്തെ അതിജീവിച്ചത് മതേതര മനസുകളുടെ വിജയമാണെന്ന് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവയും തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്തും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്തായതു കൊണ്ട് സിനിമക്ക് അനുമതി നിഷേധിച്ചെന്നു വെളിപ്പെടുത്തിയ ബി.ജെ.പി നേതാവ് അഡ്വ. വി. സന്ദീപ്കുമാറിനെ സെന്‍സര്‍ ബോര്‍ഡ് അംഗത്വത്തില്‍ നിന്നു പുറത്താക്കണം. ഒരു സീന്‍പോലും നീക്കം ചെയ്യാതെയാണ് റിവൈസിങ് കമ്മിറ്റി സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയത്. വര്‍ഗീയതയും മതാന്ധതയും ബാധിച്ചവര്‍ക്ക് പകരം സിനിമയെക്കുറിച്ച് വിലയിരുത്താന്‍ കഴിവുള്ളവരെയാണ് സെന്‍സര്‍ ബോര്‍ഡില്‍ നിയമിക്കേണ്ടത്.
തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത കലാസൃഷ്ടി ഇവിടെ വേണ്ട എന്ന കാഴ്ചപ്പാട് സാംസ്‌കാരിക ഫാഷിസമാണ്. ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെക്കുറിച്ച് പറഞ്ഞാല്‍ എങ്ങനെയാണ് അത് ദേശവിരുദ്ധമാവുക. മലയാള സിനിമാരംഗത്ത് കേട്ടുകേള്‍വിയില്ലാത്ത തരത്തിലാണ് സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് പ്രദര്‍ശനാനുമതി നിഷേധിക്കുന്നത്. സിനിമയെടുക്കുന്നവരുടെ കുലവും ഗോത്രവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കേണ്ടി വരുമോ എന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."