കേരളം ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം കൊവിഡ് വാക്‌സിനുകള്‍ കൊവിഷീല്‍ഡ് മാത്രം മതി
തിരുവനന്തപുരം: ആദ്യഘട്ടത്തില്‍ കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്‌സിനുകള്‍. കൊവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്‌സിന്‍ വിതരണത്തില്‍ പ്രഥമ പരിഗണന നല്‍കണമെന്നും സംസ്ഥാനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മൂന്നരലക്ഷത്തിലധികം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍, ആശ - അങ്കണവാടി പ്രവര്‍ത്തകര്‍ ഇവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. ഇതിനൊപ്പം വയോജനങ്ങളേയും കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ ആദ്യഘട്ടത്തില്‍ അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകളാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത്. ജീവിതശൈലി രോഗങ്ങള്‍ കൂടിയ കേരളത്തില്‍ മരണനിരക്ക് കുറച്ച് നിര്‍ത്താനായതും വ്യാപനത്തിന്റെ തോത് വൈകിപ്പിക്കാനായതും ശാസ്ത്രീയമായ മാര്‍ഗങ്ങളിലൂടെയാണെന്നും നിലവിലെ അവസ്ഥയില്‍ രോഗ വ്യാപനം കൂടുമെന്നുള്ള മുന്നറിയിപ്പും കേന്ദ്രത്തെ സംസ്ഥാനം അറിയിച്ചു.
പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടിയ കേരളത്തില്‍ രോഗ നിയന്ത്രണത്തിന് വാക്‌സിന്‍ അനിവാര്യമാണെന്ന കാര്യവും കണക്കുകള്‍ ഉദ്ധരിച്ച് കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ശനിയാഴ്ച നടന്ന വാക്‌സിന്‍ ഡ്രൈ റണ്‍ വിജയമായിരുന്നു. അതിനാല്‍ വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."