HOME
DETAILS
MAL
ഒമിക്രോണ്‍ വ്യാപനം; വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്
backup
January 07 2022 | 10:01 AM
തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഒരാഴ്ച്ചത്തെ നിര്‍ബന്ധിത ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
സംസ്ഥാനത്ത് ഒമിക്രോണ്‍ രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ക്വാറന്റീന് ശേഷം ആര്.ടി.പി.സി.ആര് പരിശോധനയ്ക്ക് ശേഷമേ പുറത്തിറങ്ങാന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇതുവരെ ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് ഏറ്റവും കൂടുതല്‍ രോഗം വന്നത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള 186 പേര്‍ക്കും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള 64 പേര്‍ക്കുമാണ് ഒമിക്രോണ്‍ ബാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."