റമദാനില്‍ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തേഞ്ഞിപ്പലം: റമദാന്‍ നോമ്പ് സമയത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് മുസ്‌ലിം സമുദായത്തിന് പ്രയാസകരമാകുമെന്നതിനാല്‍ ഈ സമയത്തുള്ള വോട്ടെടുപ്പ് മാറ്റിവയ്ക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അഭ്യര്‍ഥിച്ചു.
മുസ്‌ലിം സമുദായം പ്രത്യേകിച്ചും പൊതുസമൂഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പരിശുദ്ധ റമദാന്‍ ഉള്‍കൊള്ളുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി ഉചിതമായ സമയം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.
വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, മാണിയൂര്‍ എം. അഹ്മദ് മുസ്‌ലിയാര്‍, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, സയ്യിദ് ഹംസക്കോയ തങ്ങള്‍ ലക്ഷദ്വീപ്, എം.എ ചേളാരി, കെ.ടി ഹുസൈന്‍കുട്ടി മൗലവി, ടി. മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, പി.കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സി. മുഹമ്മദലി ഫൈസി മണ്ണാര്‍ക്കാട്, സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ കാസര്‍കോട്, അബ്ദുസ്സമദ് മുട്ടം, പി. ഹസൈനാര്‍ ഫൈസി കോഴിക്കോട്, വി.എം ഇല്യാസ് ഫൈസി തൃശൂര്‍, ശാജഹാന്‍ അമാനി കൊല്ലം, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, എം.യു ഇസ്മാഈല്‍ ഫൈസി എറണാകുളം, കെ.എച്ച് അബ്ദുല്‍ കരീം മൗലവി ഇടുക്കി, എ. അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കോട്ടയം, എസ്.എം മുഹമ്മദ് ഹംസ സമദാനി കന്യാകുമാരി, എന്‍.കെ അയ്യൂബ് ഹസനി ബാംഗ്ലൂര്‍, അശ്‌റഫ് ഫൈസി പനമരം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."