HOME
DETAILS
MAL
10 ദിവസത്തിനുള്ളില്‍ വാക്സിനേഷന് തുടങ്ങും
backup
January 06 2021 | 03:01 AM
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന് വിതരണത്തിനു രാജ്യം സജ്ജമായതായും വാക്സിനേഷന് 10 ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം. അടുത്ത ബുധനാഴ്ചയോടെ വിതരണം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷന് പറഞ്ഞു. അതേസമയം, വാക്സിന് കുത്തിവയ്പ് എന്നു തുടങ്ങുമെന്നതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
28,000 കോള്‍ഡ് സ്റ്റോറേജുകള്‍ വാക്സിന് സംഭരണത്തിനായി തയാറാക്കിയിട്ടുണ്ട്. രാജ്യത്തെ നാലു പ്രധാന കേന്ദ്രങ്ങളിലാകും വാക്സിന് ആദ്യമെത്തിക്കുക. കര്‍ണാല്‍ (കര്‍ണാടക), ചെന്നൈ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാകും ആദ്യം എത്തിക്കുക. വാക്സിന് എടുക്കേണ്ടവര്‍ക്ക് 'കോവിന്‍' ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികളും ഉടന്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."