HOME
DETAILS

ജോലിത്തിരക്കുണ്ട്; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സ്പീക്കറുടെ പി.എ

  
backup
January 06 2021 | 05:01 AM

speaker-s-pa-k-ayyappan-will-not-appear-before-customs-2020

കൊച്ചി:ഡോളര്‍ക്കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭ സമ്മേളനം എട്ടിന് തുടങ്ങുന്നതിനാല്‍, തിരക്കുകളുണ്ടെന്നും ഓഫിസില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ലെന്നും അയ്യപ്പന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നോട്ടിസിന് മറുപടി നല്‍കി. ചോദ്യം ചെയ്യലിന് പുതിയ തിയ്യതിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് കൊച്ചിയിലെ ഓഫിസില്‍ പത്ത് മണിയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്‌ളാറ്റില്‍വെച്ച് ഡോളര്‍ അടങ്ങിയ ബാഗ് വിദേശത്തേക്ക് അയക്കാന്‍ കൈമാറി എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫിസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോണ്‍സുലേറ്റ് ഓഫിസില്‍ നല്‍കി എന്നുമായിരുന്നു സ്വപ്നയും സരിത്തും നല്‍കിയ മൊഴി. ഇതിന് പിന്നാലെയാണ് അസി. പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദേശിച്ചത്.

ഇന്നലെ കെ. അയ്യപ്പനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ഫോണില്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. തനിക്ക് കസ്റ്റംസ് നോട്ടിസ് ലഭിച്ചിട്ടില്ലെന്നും ഫോണില്‍ വിളിക്കുക മാത്രമാണ് ചെയ്തതെന്നും അയ്യപ്പന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് രേഖാമൂലം നോട്ടിസ് നല്‍കിയത്. സ്പീക്കറുടെ പരിപാടികള്‍ നിയന്ത്രിക്കുന്നതും യാത്രാ രേഖകള്‍ കൈകാര്യം ചെയ്യുന്നതിന്റെയും ചുമതല അയ്യപ്പനാണ്.

മൂന്നാമത്തെ നോട്ടിസ് നല്‍കിയ ശേഷവും ഹാജരായില്ലെങ്കില്‍ വാറണ്ട് അടക്കമുള്ള നടപടികളിലേക്കാകും കസ്റ്റംസ് കടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago