HOME
DETAILS

സംസ്ഥാനത്തെ സ്വാശ്രയ കോളജ് ജീവനക്കാരുടെ സേവന,വേതന വ്യവസ്ഥകള്‍ക്കായി നിയമം വരുന്നു; കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം

  
backup
January 06 2021 | 12:01 PM

kerala-self-00finsncing-111college-teachers-latest

തിരുവനന്തപുരം: കേരളത്തിലെ സാശ്രയ കോളജ് ജീവനക്കാരുടെ നിയമ വേതനവ്യവസ്ഥകള്‍ നിര്‍ണയിക്കാന്‍ പുതിയ നിയമം വരുന്നു. ഇതുസംബന്ധിച്ച ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. സ്വാശ്രയ കോളജുകളിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ നിയമന രീതിയും സേവന വ്യവസ്ഥകളും നിശ്ചയിക്കുന്നതാണ് പുതിയ നിയമം.

കേരളത്തില്‍ നിലവില്‍ 1000ലധികം സ്വാശ്രയ കോളജുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവയിലെ അധ്യാപക അനധ്യാപക ജീവനക്കാരുടെ എണ്ണം അമ്പതിനായിരത്തിലധികം വരും.അധ്യാപക അനധ്യാപകരുടെ യോഗ്യത, ശമ്പളം, ലീവ്, ജോലി സ്ഥിരത, ജോലിഭാരം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളൊന്നും തന്നെ നിലവിലില്ല.

ഇത്തരം സാഹചര്യത്തിലാണ് കുത്തഴിഞ്ഞു കിടക്കുന്ന സ്വാശ്രയ മേഖലയില്‍'"Kerala Self Financing Colleges Teaching & Non Teaching Staff (Appointment and Terms and Conditions of Service) Bill 2020"എന്ന പേരില്‍ ഒരു നിയമം കൊണ്ടു വരുന്നതിനുള്ള നടപടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ടത്. പ്രസ്തുത നിയമത്തിനാണ് ഇന്നത്തെ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.

സ്വാശ്രയകോളജുകളിലെ ജീവനക്കാരുടെ മേല്‍ അച്ചടക്ക നിയന്ത്രണം അതാത് മാനേജമെന്റുകളില്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അച്ചടക്ക നടപടികള്‍ക്ക് വിധേയരാകുന്ന അധ്യാപകര്‍ക്കോ അനധ്യാപകര്‍ക്കോ മാനേജ്‌മെന്റിന്റെ ഏതൊരു നടപടിക്കെതിരെയും ബന്ധപ്പെട്ട സര്‍വകലാശാലയില്‍ അപ്പീല്‍ നല്‍കാനുള്ള അവസരമാണ് ഈ നിയമം മൂലം കൈവരുന്നത്. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് ഇത്തരം അപ്പീലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുകയും, അത് മാനേജ്‌മെന്റിനും ജീവനക്കാര്‍ക്കും ഒരു പോലെ ബാധകമാവുകയും ചെയ്യുമെന്നാണ് ബില്‍ വ്യവസ്ഥ ചെയ്യുന്നത്.

കേരളത്തില്‍ ഉണ്ടായിട്ടുള്ള പുരോഗമന പരമായ വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ക്കും ജനാധിപത്യ സംസ്‌കാരത്തിനും എതിരായ സമീപനങ്ങളാണ് പല സ്വാശ്രയകോളേജുകളിലും നിലനില്‍ക്കുന്നത്. ഇത് പരിഹരിയ്ക്കാനുള്ള വ്യവസ്ഥകള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അധ്യാപക അനധ്യാപക വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നവരും മാനേജ്‌മെന്റും തമ്മില്‍ തസ്തിക, നിയമന കാലയളവ്, ശമ്പളവും ബത്തകളും അനുബന്ധ ആനുകൂല്യങ്ങളായ ശമ്പള സ്‌കെയില്‍, ഇന്‍ക്രിമെന്റ്, ഗ്രേഡ്, സ്ഥാനക്കയറ്റം മുതലായവയെ സംബന്ധിച്ച പരസ്പര സമ്മത പ്രകാരമുള്ള നിബന്ധനകള്‍ ഉള്‍പ്പെടുത്തി കരാറില്‍ ഏര്‍പ്പെടണമെന്നാണ് പുതിയ നിയമത്തില്‍ അനുശാസിച്ചിട്ടുള്ളത്.

ജോലി സമയം, ജോലി ഭാരം, തൊഴില്‍ ദിനങ്ങള്‍ തുടങ്ങിയവ സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലെ ജീവനക്കാര്‍ക്ക് സമാനമായിരിക്കുമെന്ന വ്യവസ്ഥയും, അവധി അവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന നിബന്ധനയും, ജീവനക്കാരുടെ ക്ഷേമവും തൊഴില്‍പരമായ മാന്യതയും ലക്ഷ്യമിട്ടുള്ളതാണ്.

അധ്യാപക അനധ്യാപക ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കുന്നതിന് കോളജ് കൗണ്‍സില്‍, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കമ്മിറ്റി, തുടങ്ങിയവയും സമാന ലക്ഷ്യത്തോടുകൂടി നടപ്പിലാക്കപ്പെടുന്നവയാണ്.

ഈ രംഗത്തെ ഏതൊരു ജീവനക്കാരന്റെയും/ജീവനക്കാരിയുടെയും ഉത്കണ്ഠയാണ്, തൊഴിലില്‍ നിന്ന് പിരിഞ്ഞതിന് ശേഷമുള്ള പരാശ്രയമില്ലാത്ത ജീവിതാവസ്ഥ. സ്വാശ്രയ കോളജുകളില്‍ നിയമിക്കപ്പെടുന്ന എല്ലാവരെയും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തിലുള്ള എംപ്ലോയീസ് ഫണ്ടിലും അതിനോടനുബന്ധിച്ചുള്ള പെന്‍ഷന്‍ പദ്ധതിയിലും നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം എന്ന വ്യവസ്ഥ ഈ നിയമത്തിന്റെ ഭാഗമാക്കിയിരിക്കുന്നത്, ജീവനക്കാരുടെ ആത്മവിശ്വാസം ഉയര്‍ത്തും എന്ന കാര്യത്തില്‍ സംശയമില്ല.

എല്ലാ ജീവനക്കാരെയും ഭാരത സര്‍ക്കാരിന്റെ അംഗീകാരമുള്ള ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയിലും ആറു മാസത്തിനുള്ളില്‍ ചേര്‍ത്തിരിക്കണമെന്ന് നിയമം വ്യക്തമാക്കുന്നുണ്ട്. സ്വാശ്രയ കോളജുകളില്‍ നിയമിക്കപ്പെടാനുള്ള കുറഞ്ഞ പ്രായവും കൂടിയ പ്രായവും വിരമിക്കല്‍ തീയതിയും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും.

അതതു വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട റഗുലേറ്ററി സംവിധാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യത ജീവനക്കാര്‍ക്ക് ഉണ്ടാകണമെന്ന വ്യവസ്ഥ ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ സ്വാശ്രയ മേഖലയില്‍ ജോലി ചെയ്തു വരുന്നവര്‍ക്ക് മതിയായ യോഗ്യത നേടുന്നതിന് സാവകാശം നല്‍കാനും നിയമം അനുശാസിക്കുന്നുണ്ട്. പുതിയ നിയമനങ്ങള്‍ക്ക് പൊതു വിജ്ഞാപനവും മെറിറ്റും നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. കോളജുകളില്‍ ആഭ്യന്തര ഗുണനിലവാര സമിതികളും അധ്യാപകരക്ഷാകര്‍തൃ സമിതികളും നിര്‍ബന്ധമാക്കാന്‍ നിയമത്തില്‍ പറയുന്നു. ഗുണനിലവാരവും സുതാര്യതയുമാണ് ഇതിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കോളജ് ജീവനക്കാരുടെ നിയമനം, യോഗ്യത, സേവനവേതന വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിശദവിവരങ്ങളടങ്ങിയ രജിസ്റ്റര്‍ ബന്ധപ്പെട്ട സര്‍വ്വകലാശാലകളില്‍ സൂക്ഷിക്കണമെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. പ്രസ്തുത ജീവനക്കാരുടെ സേവനം സര്‍വ്വകലാശാലയുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ ഇത് പ്രയോജനപ്പെടും. അക്കാദമിക് മേല്‍നോട്ടത്തോടൊപ്പം സ്വാശ്രയ കോളജുകളുടെ പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണ മേല്‍നോട്ടവും സര്‍വ്വകലാശാലകളില്‍ നിക്ഷിപ്തമാകുന്നുവെന്ന സവിശേഷതയും ബില്‍ നിയമമാകുന്നതിലൂടെ സംജാതമാകും.

 

സ്വാശ്രയകോളേജ് അദ്ധ്യാപക- അനദ്ധ്യാപക ജീവനക്കാരുടെ 'മഗ്നാകാര്‍ട്ട'ക്ക് ക്യാബിനറ്റിൻ്റെ അനുമതി. ചരിത്രം കുറിക്കുന്ന നിയമം...

Posted by Dr KT Jaleel on Wednesday, 6 January 2021


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago