HOME
DETAILS

നവജാതശിശുവിനെ തട്ടിയെടുത്തത് പ്രണയബന്ധം നിലനിർത്താൻ: യുവതി റിമാൻഡിൽ

  
backup
January 08 2022 | 05:01 AM

%e0%b4%a8%e0%b4%b5%e0%b4%9c%e0%b4%be%e0%b4%a4%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86%e0%b4%9f%e0%b5%81


കോട്ടയം
ഡോക്ടറുടെ വേഷത്തിലെത്തി മെഡിക്കൽ കോളജിൽനിന്നു ചെങ്ങന്നൂർ തിരുവൻവണ്ടൂർ സ്വദേശി നീതു രാജ് (30) നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് കാമുകൻ മറ്റൊരു വിവാഹം കഴിക്കുന്നത് തടയാനായിരുന്നൂവെന്ന് ജില്ലാ പൊലിസ് മേധാവി ഡി. ശിൽപ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കാമുകനും എറണാകുളം കളമശേരി എച്ച്.എം.ടി കോളനിയിൽ താമസിക്കുന്ന ആളുമായ വാഴയിൽ വീട്ടിൽ ഇബ്രാഹീം ബാദുഷയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നും എസ്.പി പറഞ്ഞു. ഇരുവരും രണ്ടു വർഷമായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് താമസിക്കുന്നതിനിടെ നീതു ഗർഭിണിയായെങ്കിലും അലസിപ്പോയിരുന്നു. എന്നാൽ ഇക്കാര്യം കാമുകനെയോ, ബന്ധുക്കളേയോ അറിയിച്ചില്ല. ഇബ്രാഹീം ബാദുഷയും വീട്ടുകാരും നിരന്തരം പ്രസവക്കാര്യം തിരക്കാൻ തുടങ്ങിയതും ഇയാൾ മറ്റൊരു വിവാഹത്തിന് തയാറായതുമാണ് നീതുവിനെ കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രേരിപ്പിച്ചത്.


ഇബ്രാഹീമിൽ ജനിച്ച കുഞ്ഞാണെന്ന് വരുത്തിത്തീർത്ത് ബന്ധം നിലനിർത്തുകയായിരുന്നു ലക്ഷ്യമെന്നും ജില്ല പൊലിസ് മേധാവി വ്യക്തമാക്കി. ഇതിനായി നാലാം തീയതി മെഡിക്കൽ കോളജിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്തു. അഞ്ചിനു തന്നെ പ്രസവ വാർഡിൽ എത്തി മോഷ്ടിക്കേണ്ട കുഞ്ഞിനെ നോക്കിവച്ചു. തുടർന്ന് വ്യാഴാഴ്ച കുഞ്ഞിനെ തട്ടിയെടുത്ത് ഹോട്ടൽ മുറിയിൽ എത്തിയ ശേഷം ബാദുഷയെയും ബന്ധുക്കളെയും വിഡിയോ കോൾ വിളിച്ച് താൻ പ്രസവിച്ച കുഞ്ഞാണെന്ന് പറഞ്ഞു കാണിക്കുകയായിരുന്നു. കുഞ്ഞിന്റെ ചിത്രം ഇബ്രാഹീമിന് അയച്ചുകൊടുക്കുകയും ചെയ്തു. തുടർന്ന് എറണാകുളത്തേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്.


ടിക് ടോക് വഴിയാണ് ഇയാളെ നീതു പരിചയപ്പെടുന്നത്. വിവാഹമോചിതയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് കളമശേരിയിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയായിരുന്ന നീതു ഇബ്രാഹീമുമായി അടുക്കുന്നത്. തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തത് നീതു ഒറ്റക്കായിരുന്നു. അതിനാൽ ഈ കേസിൽ ഇബ്രാഹീംമിനെ പ്രതി ചേർത്തിട്ടില്ലെന്നും എസ്.പി പറഞ്ഞു. മൊഴിയെടുപ്പ് പൂർത്തിയാക്കി ഇന്നലെ വൈകിട്ടോടെ നീതുവിനെ ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആൾമാറാട്ടം, തട്ടിക്കൊണ്ടുപോകൽ, എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.


നീതുവിനെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പിന്നീട് ആശുപത്രിയിൽ എത്തിച്ചു തെളിവെടുക്കും. പിടിയിലാകുമ്പോൾ ഇവർക്കൊപ്പം ഉണ്ടായിരുന്ന എട്ട് വയസുകാരനായ മകനെ നീതുവിന്റെ ബന്ധുക്കൾക്കൊപ്പം വിട്ടു. വ്യാഴാഴ്ച വൈകിട്ട് 3.30 ഓടെയാണ് നീതു രണ്ടുദിവസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്തത്. കുമളി വണ്ടിപ്പെരിയാർ വലിയതറയിൽ ശ്രീജിത്ത് -അശ്വതി ദമ്പതികളുടെ രണ്ടാമത്തെ പെൺകുഞ്ഞിനെയാണ് നീതു തട്ടിയെടുത്തത്. വ്യാഴാഴ്ച വൈകിട്ടുതന്നെ പൊലിസ് കുഞ്ഞിനെ അമ്മക്ക് കൈമാറി. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago