HOME
DETAILS

അനുമതിയില്ലാതെ ഹജ്ജ് ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ; നടപടികൾ പരിഷ്‌കരിച്ചു

  
backup
January 08 2022 | 05:01 AM

78452563-56232


അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്
ഹജ്ജ് നടപടികൾ ലംഘിക്കുന്നവരെ തടയാൻ ലക്ഷ്യമിട്ട് ശിക്ഷ നടപടികൾ ശക്തമാക്കി. അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നവർക്കും പുണ്യ സ്ഥലങ്ങളിൽ പ്രവേശിക്കുന്നവർക്കും കടുത്ത ശിക്ഷ നൽകുന്നതടക്കമുള്ള ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കുള്ള വ്യവസ്ഥകളുടെയും പിഴകളുടെയും കരട് നയം ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഹജ്ജ് നടപടികൾ ലംഘിക്കുന്നവർക്കെതിരേ തടവ്, കനത്ത പിഴ, നാടുകടത്തൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ശിക്ഷ നടപടികളാണ് ശക്തമാക്കുക.
അനുവാദമില്ലാതെ മിന, മുസ്ദലിഫ, അറഫാത്ത് തുടങ്ങിയ പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്ന ജിസിസി അംഗ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 15,000 റിയാൽ പിഴ ചുമത്തും. ആ വർഷം അദ്ദേഹം തീർഥാടനം നടത്തിയതായും രേഖപ്പെടുത്തും. കുറ്റം ആവർത്തിച്ചാൽ മുൻ സീസണിൽ ഏർപ്പെടുത്തിയ പിഴകൾ ഇരട്ടിയാക്കും. വിശുദ്ധ നഗരമായ മക്കയിലേക്കും പുണ്യ സ്ഥലങ്ങളിലേക്കും റുസൈഫയിലെ ഹറമൈൻ ട്രെയിൻ സ്‌റ്റേഷനിലേക്കും അനുമതിയില്ലാതെ പ്രവേശിച്ചാൽ 10,000 റിയാൽ പിഴ ചുമത്തും. ഈ രണ്ട് ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴകൾ ഓരോ വർഷവും ദുൽഖഅദയുടെ 28-ാം തീയതി മുതൽ നടപ്പാക്കപ്പെടും. ഈ രണ്ട് ലംഘനങ്ങളിലൊന്ന് മൂന്നാം തവണയും ആവർത്തിക്കുന്ന സാഹചര്യത്തിൽ, ലംഘിക്കുന്നയാൾക്ക് ഒരു മാസത്തിൽ കുറയാത്തതും ആറ് മാസത്തിൽ കൂടാത്തതുമായ തടവ് അടക്കമുള്ള നടപടിയെടുക്കാനും അദ്ദേഹത്തെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  25 days ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  25 days ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  25 days ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  25 days ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  25 days ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  25 days ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  25 days ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  25 days ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  25 days ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  25 days ago