HOME
DETAILS

പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍: ഇടത് അനുകൂലികള്‍ തൂത്തുവാരി

  
backup
August 17, 2016 | 11:10 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%85%e0%b4%b8%e0%b5%8b%e0%b4%b8%e0%b4%bf%e0%b4%af


കോഴിക്കോട്: പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സിറ്റി ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പക്ഷം തൂത്തുവാരി. മൊത്തം 54 സീറ്റുകളില്‍ 51 സീറ്റുകള്‍ എല്‍.ഡി.എഫ് അനുകൂലികളും ബാക്കി മൂന്നു സീറ്റുകള്‍ യു.ഡി.എഫ് അനുകൂലികള്‍ക്കും ലഭിച്ചു. എ.എസ്.ഐ റാങ്കിലുള്ളവര്‍ മുതല്‍ സി.ഐമാര്‍ വരെയുള്ള  അംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊലിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍. തെരഞ്ഞെടുപ്പില്‍ 25 സീറ്റുകളില്‍ എതിരില്ലായിരുന്നുവെന്ന് എല്‍.ഡി.എഫ് പക്ഷം പറയുന്നു. ടൗണ്‍ സ്റ്റേഷനിലും റെയില്‍വേയിലും ഇരുപക്ഷത്തിനും തുല്യവോട്ട് കിട്ടിയതിനാല്‍ ഇവിടങ്ങളില്‍ നറുക്കെടുപ്പ് വന്നതിനാലാണ് രണ്ടു സീറ്റുകള്‍ ലഭിച്ചതെന്നും ഇല്ലെങ്കില്‍ ഒരു സീറ്റില്‍ മാത്രമായി യു.ഡി.എഫ് പക്ഷം ഒതുങ്ങിപ്പോകുമായിരുന്നുവെന്നും ഇടത് അനുകൂലികള്‍ പറഞ്ഞു.
കെ.പി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ടി.പി ശശിധരന്‍, സംസ്ഥാന ട്രഷറര്‍ അബ്ദുല്ലക്കോയ, മുന്‍ ഭാരവാഹികളായ ഹരിദാസന്‍, രജീന്ദ്രബാബു എന്നിവരും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിലവിലെ ഭാരവാഹികളായ യു.ഡി.എഫ് പക്ഷത്തിന് ആറു സീറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാല്‍ വഴങ്ങാതെ വന്നപ്പോള്‍ മത്സരിച്ച് മൂന്നു സീറ്റുകളില്‍ മാത്രമായി ഒതുങ്ങുകയായിരുന്നുവെന്നും ഇടത് അനുകൂലികള്‍ പറഞ്ഞു. അതേസമയം എട്ടു സീറ്റുകളിലേക്ക് സമവായമാകാമെന്ന് മറുപക്ഷം പറഞ്ഞിരുന്നുവെന്നും ജനാധിപത്യ മര്യാദയെന്ന നിലയില്‍ സ്ഥാനാര്‍ഥികളുള്ള 30 സീറ്റുകളില്‍ മത്സരം ആകട്ടെയെന്ന് അറിയിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് പക്ഷക്കാര്‍ പറഞ്ഞു. മറ്റു സീറ്റുകളില്‍ ഏകപക്ഷീയമായ വിജയമായിരുന്നുവെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. സ്ഥലംമാറ്റത്തിലൂടെയും ഭീഷണിയിലൂടെയുമാണ് ഇടത് അനുകൂലികള്‍ അസോസിയേഷന്‍ പിടിച്ചടക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭരണം മാറുന്നതിന് അനുസരിച്ച് പൊലിസ് അസോസിയേഷന്റെയും ഓഫിസേഴ്‌സ് അസോസിയേഷന്റെയും തലപ്പത്തും മാറ്റം വരുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചിരിക്കുകയാണ്. ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേര്‍ന്ന് ഈ മാസം കെ.പി.ഒ.എ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഡി വേട്ടയിൽ പാർട്ടിയും മുന്നണിയും കൂടെനിന്നു; കടന്നാക്രമണങ്ങളെ ഒരുമിച്ച് നേരിടും': പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Kerala
  •  a month ago
No Image

തോട്ടപ്പള്ളി സന്ദർശനം: അമ്പലപ്പുഴയിൽ യു.ഡി.എഫ് എം.എൽ.എമാർ തമ്മിൽ വാക്പോര്; സുധാകരന് മറുപടിയുമായി റെജി ചെറിയാൻ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് നാളെ മുതൽ പാൽ, തൈര് വില വർദ്ധിക്കും

Kerala
  •  a month ago
No Image

തമിഴ്‌നാട്ടിൽ വഴിയിൽ കുടുങ്ങിയ മലയാളി യാത്രക്കാർക്ക് തുണയായി ആഭ്യന്തരമന്ത്രി; സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കി

Kerala
  •  a month ago
No Image

വിമാനത്താവളത്തിൽ വെച്ച് 16 ലക്ഷം രൂപയും 150 ​ഗ്രാം സ്വർണവും അടങ്ങിയ ബാ​ഗ് നഷ്ടപ്പെട്ടു; യുവതിക്ക് രക്ഷകരായി ദുബൈ പൊലിസ്

uae
  •  a month ago
No Image

യുഎഇ ആകാശത്ത് ഇന്ന് അത്ഭുത പ്രതിഭാസം; അപൂർവ 'ബ്ലൂ മൈക്രോമൂൺ' കാണാം, അറിയേണ്ടതെല്ലാം

uae
  •  a month ago
No Image

കണ്ണൂരിൽ ചായ കുടിക്കാൻ തട്ടുകടയിലെത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ക്രൂരമായി മർദിച്ച സംഭവം: രണ്ട് പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

'വെടിവെച്ചു കൊല്ലും'; സന്ദീപ് വാര്യർ എം.എൽ.എയ്ക്ക് എതിരെ വധഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ച സംഭവം: മന്ത്രി ബിന്ദു കൃഷ്ണക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത അമർഷം

Kerala
  •  a month ago
No Image

കോഴിക്കോട് മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നാളെ മുഖ്യമന്ത്രിയെ സന്ദർശിക്കും

Kerala
  •  a month ago