ഓൺലൈൻ ക്രിസ്മസ്-പുതുവത്സര സൗഹൃദ സംഗമം നടത്തി
യാംബു: തനിമ സാംസ്കാരിക വേദി യാംബു, മദീന സോൺ ഓൺലൈൻ ക്രിസ്മസ് - പുതുവത്സര സൗഹൃദ സംഗമം നടത്തി. സാമൂഹിക സാംസ്കാരിക മേഖലകളിൽ യാംബുവിലും മറു നാട്ടിലും പ്രവർത്തിക്കുന്ന വിവിധയാളുകളെ പങ്കെടുപ്പിച്ചാ യിരുന്നു ഓൺ ലൈനിൽ ക്രിസ്മസ് പുതുവത്സര സംഗമം ഒരുക്കി യത്. തനിമ സോണൽ സെക്രട്ടറി സലിം വേങ്ങര ആമുഖ പ്രഭാഷണം നടത്തി. 'യേശുവിന്റെ പാത നമ്മുടെ പ്രചോദനം' എന്ന വിഷയത്തെ അധികരിച്ച് അഡ്വ: ജോസഫ് അരിമ്പൂർ വിഷയാവതരണം നടത്തി. '2021 പുതുവർഷ പ്രതീക്ഷകൾ' എന്ന വിഷയത്തിൽ സോജി ജേക്കബ്, രാഹുൽ ജെ രാജൻ എന്നിവർ സംസാരിച്ചു. ജോസഫ് ബെല്ല, അബ്ദുൽ കരീം മദീന, തോമസ് ജോൺ തിരുവല്ല, ടി.ഒ ജോർജ്, എബി തോമസ് കട്ടത്തറ എന്നിവർ ആശംസാ പ്രസംഗം നടത്തി.
പ്രോഗ്രം കൺവീനർ നസിറുദ്ദീൻ ഓമണ്ണിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിയാസ് യൂസുഫ്, തോമസ്, ഷൗക്കത്ത് എടക്കര, ജോസഫ് ബെല്ല, തൻസീമ മൂസ, ഹാരി ജേക്കബ്, റിഷി ജേക്കബ്, ഫാത്തിമ ഹസ്ബി ആൻറ് റിയ ടീം , മരിയ, മരീന ആൻറ് ജോയൽ ടീം എന്നിവർ ഗാനമാലപിച്ചു. അനീസുദ്ദീൻ ചെറുകുളമ്പ് സമാപന പ്രസംഗം നിർവഹിച്ചു .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."