HOME
DETAILS
MAL
മോദിയുടെ സുരക്ഷാ വീഴ്ച്ച; പഞ്ചാബ് ഡി.ജി.പിക്ക് നോട്ടിസ്
backup
January 08 2022 | 05:01 AM
ന്യൂഡല്‍ഹി: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ പഞ്ചാബ് ഡി.ജി.പിക്ക് നോട്ടിസ്. ശനിയാഴ്ച്ച വൈകീട്ട് അഞ്ചിനകം മറുപടി നല്‍കണം. ഇല്ലെങ്കില്‍ ചട്ടപ്രകാരം നടപടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ പഞ്ചാബ് യാത്രക്കിടെ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തില്‍, ദുര്‍ബല വകുപ്പുകള്‍ ചുമത്തിയാണ് പഞ്ചാബ് പൊലിസ് കേസെടുത്തത്.
വിഷയത്തില്‍ സുപ്രിംകോടതിയും ഇടപെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കോടതി മേല്‍നോട്ടത്തിലെ അന്വേഷണത്തോട് യോജിപ്പെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."