എം.ജി യൂനിവേഴ്‌സിറ്റി പി.ജി. ഏകജാലകം സപ്ലിമെന്ററി അലോട്ട്‌മെന്റ്; ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജനുവരി ഏഴ് മുതല്‍ ജനുവരി ഒന്‍പതുവരെ ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോട്‌മെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ഓപ്ഷന്‍ നല്‍കാം.
ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്‌മെന്റിനു പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേക ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷന്‍ നമ്പരും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുക്കാം.
പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ പിന്നീടുള്ള ഓണ്‍ലൈന്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കണം. അപേക്ഷയില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെങ്കില്‍ തിരുത്താം, പുതിയ ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ഫീസടച്ച് അലോട്‌മെന്റില്‍ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കുന്ന അപേക്ഷകര്‍ പുതുതായി ഓപ്ഷന്‍ നല്‍കണം. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടേയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളേജുകളില്‍ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സപ്ലിമെന്ററി അലോട്‌മെന്റ് ലിസ്റ്റ് ജനുവരി 13ന് പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് http://www.cap.mgu.ac.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. സപ്ലിമെന്ററി അലോട്‌മെന്റ് സ്‌പോട് അലോട്‌മെന്റല്ല. മുന്‍ അലോട്‌മെന്റുകളിലും മാനേജ്‌മെന്റ്/ കമ്മ്യൂണിറ്റി/ മെറിറ്റ്/ സ്‌പോര്‍ട്‌സ്/ കള്‍ച്ചറല്‍/ പി ഡി ക്വാട്ടാകളിലേക്ക് സ്ഥിരപ്രവേശം നേടിയവര്‍ സപ്ലിമെന്ററി അലോട്‌മെന്റിലൂടെ വീണ്ടും ഓപ്ഷനുകള്‍ നല്‍കുകയും അലോട്‌മെന്റ് ലഭിക്കുകയും ചെയ്താല്‍ പുതുതായി അലോട്‌മെന്റ് ലഭിക്കുന്ന ഓപ്ഷനിലേക്ക് നിര്‍ബന്ധമായും മാറണം. നിലവിലെ പ്രവേശനം റദ്ദാക്കപ്പെടും. സ്ഥിര പ്രവേശനം ലഭിച്ചവര്‍ പ്രത്യേക അലോട്‌മെന്റില്‍ പങ്കെടുക്കുമ്പോള്‍ ഓപ്ഷന്‍ നല്‍കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."