ഭൂകമ്പത്തിന് കാരണം ഗോവധം, പശുവിന് പാലില്‍ സ്വര്‍ണമുണ്ട്; കേന്ദ്രത്തിന്റെ പശുശാസ്ത്ര സിലബസ് ഇങ്ങനെയൊക്കെ...
ന്യൂഡല്‍ഹി: ഭൂകമ്പത്തിന് കാരണം ഗോവധം, പശുവിന് പാലില്‍ സ്വര്‍ണമുണ്ട്, നാടപശുക്കള്‍ക്ക് വിദേശ ഇനങ്ങളെക്കാല്‍ ബുദ്ധിയുണ്ട്, അവ അപരിചിതരെ കണ്ടാല്‍ എഴുന്നേറ്റു നില്‍ക്കും, പശുവിന്‍ പാല് കുടിച്ചാല്‍ ബുദ്ധി ശക്തി കൂടും.... ഏതെങ്കിലും ഐതിഹ്യ കഥകളിലെ വരികളല്ല ഇത്. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ 'പശുശാസ്ത്ര പരീക്ഷയ്ക്ക്' വേണ്ടി പുറത്തിറക്കിയ പാഠ്യഭാഗങ്ങളിലാണ് അശാസ്ത്രീയവും വിചിത്രവും നിരത്തിരിക്കുന്നത്.
രാഷ്ട്രീയ കാമധേനു ആയോഗ് ആണ് സിലബസ് പുറത്തിറക്കിയത്. 54 പേജുള്ള സിലബസില്‍ ഗോ മൂത്രം എല്ലാ അസുഖങ്ങള്‍ക്കുമുള്ള മരുന്നാണ് എന്നും പറയുന്നുണ്ട്. ഭോപ്പാല്‍ വാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ചാണകം തളിച്ച ചുമരുള്ള വീടുകളില്‍ താമസിച്ചിരുന്നവരാണെന്നും സിലബസില്‍ കാണാം.
നാടന്‍ പശുക്കള്‍ സമര്‍ഥരാണ്. വൃത്തിഹീനമായ സ്ഥലങ്ങളില്‍ ഇരിക്കില്ല. എന്നാല്‍ ജഴ്സി പശുക്കള്‍ മടിയന്‍മാരാണ്. അപരിചിതരായ ആളുകള്‍ വരുമ്പോള്‍ നാടന്‍ പശുക്കള്‍ എഴുന്നേറ്റ് നില്‍ക്കും. ജഴ്സി പശുക്കള്‍ക്ക് യാതൊരു വികാരവുമുണ്ടാകില്ലെന്നും സിലബസില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് പശുശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ഫെബ്രുവരി 25നാണ് പരീക്ഷ നടത്തുന്നത്.
എല്ലാ വര്‍ഷവും പശുശാസ്ത്രത്തില്‍ പരീക്ഷ നടത്തുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയര്‍മാന്‍ വല്ലഭായ് കത്തിരിയ പറഞ്ഞു.
തദ്ദേശീയമായ പശുക്കളെക്കുറിച്ചും അവയുടെ പ്രയോജനങ്ങളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും താല്‍പര്യമുണ്ടാക്കുന്നതിനാണ് 'പശു ശാസ്ത്ര' (കൗ സയന്‍സ്) ത്തില്‍ ഇത്തരമൊരു പരീക്ഷയെന്നും കത്തിരിയ പറഞ്ഞു.
കാമധേനു ഗോ വിജ്ഞാന്‍ പ്രചാര്‍-പ്രസാര്‍ എക്‌സാമിനേഷന്‍' എന്നായിരിക്കും പരീക്ഷയുടെ പേര്.ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. മികച്ച വിജയം നേടുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകുമെന്നും കത്തിരിയ കൂട്ടിച്ചേര്‍ത്തു. പ്രൈമറി, സെക്കന്‍ഡറി, കോളജ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗജന്യമായി പരീക്ഷയില്‍ പങ്കെടുക്കാം. ജനുവരി 14 മുതല്‍ ഫെബ്രുവരി 20 വരെയാണ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയ്യതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."