അഞ്ച് സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായി വോട്ടെടുപ്പ്, ആദ്യഘട്ടം ഫെബ്രുവരി പത്തിന്, വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിന്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായാകും തെരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍ നടക്കുക.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തിയ്യതികള്‍ പ്രഖ്യാപിച്ചത്. ഈ സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
വോട്ടെടുപ്പ് നടക്കുന്ന തിയ്യതികള്‍
ഉത്തര്‍പ്രദേശ്: ഏഴ് ഘട്ടം
ഫെബ്രുവരി 10, 14,20, 23, 27,
മാര്‍ച്ച് 3,7
പഞ്ചാബ്: ഒറ്റ ഘട്ടം
ഫെബ്രുവരി 14
ഉത്തരാഖണ്ഡ് : ഒറ്റ ഘട്ടം
ഫെബ്രുവരി 14
ഗോവ: ഒറ്റ ഘട്ടം
ഫെബ്രുവരി 14
മണിപ്പൂര്‍: രണ്ട് ഘട്ടം
ഫെബ്രുവരി 27, മാര്‍ച്ച് 3
ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ആകെ 18.34 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക.
കൊവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് വലിയ വെല്ലുവിളിയാണെന്നും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ ആരോഗ്യ സുരക്ഷയ്ക്ക് പ്രധാന പരിഗണന നല്‍കുമെന്നും കമ്മിഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിപുലമായ കൊവിഡ് മാര്‍ഗരേഖ നല്‍കും.
ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ല. പരമാവധി പ്രചാരണം ഡിജിറ്റല്‍ മീഡിയത്തിലൂടെ ആകണം.
വീട് കയറിയുള്ള പ്രചരണത്തിന് 5 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 2 ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാണെന്നും കൊവിഡ് ബാധിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് ചെയ്യാമെന്നും കമ്മീഷന്‍ അറിയിച്ചു.
നാമനിര്‍ദേശപത്രിക ഓണ്‍ലൈന്‍ ആയി നല്‍കാമെന്നും വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിങ് സ്റ്റേഷനുകളുടെ എണ്ണം പതിനാറ് ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1250 പേര്‍ക്ക് മാത്രം പ്രവേശനം നല്‍കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ടിനുള്ള സൗകര്യം ഏര്‍പ്പെടുത്തും. 80 വയസ്സ് കഴിഞ്ഞവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം.
യുപിയിലും പഞ്ചാബിലും ഉത്തരാഖണ്ഡിലും സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാവുന്ന തുക 40 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഗോവയിലും മണിപ്പൂരിലും 28 ലക്ഷമായും ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."