കെ റെയില്‍: ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുന്നോട്ടുപോകാമെന്ന് കരുതിയാല്‍ നടക്കില്ല; സുധാകരന്
തൃശൂര്‍: കെ റെയില്‍ പദ്ധതിയോടനുബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുന്നോട്ടുപോകാമെന്ന് കരുതിയാല്‍ നടക്കില്ലെന്ന് കെ.പി.സി.സി പ്രസിജഡന്റ് കെ. സുധാകരന്. കമ്മീഷനില്‍ പി.എച്ച്.ഡി വാങ്ങിയ ആളാണ് പിണറായി വിജയന്. ആക്രിക്കച്ചവടമാണ് കെ റെയിലിന്റെപേരില് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരള മുന്‍സിപ്പല്‍ ആന്റ് കോര്പ്പറേഷന് സ്റ്റാഫ് അസോസിയേഷന് 45ാം സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ റെയില്‍ വരുത്തി വെയ്ക്കുന്ന സാമ്പത്തിക ബാധ്യത ആര് വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ജനങ്ങള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ മുന്നോട്ടുപോകാമെന്ന് കരുതിയാല്‍ നടക്കില്ല. സര്‍ക്കാരിനും അതിന് നേതൃത്വം നല്കുന്നവര്ക്കും താത്പര്യങ്ങളുണ്ടാവാം.
നാടിനും ജനത്തിനും ആവശ്യമുള്ളതായിരിക്കണം വികസനം. താന്‍ പറയുന്നത് മാത്രമാണ് ശരി എന്ന മട്ടില്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ മുഖ്യമന്ത്രിക്ക് മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."