'യൂ ടൂ ബ്രൂട്ടസ്'-സമാധാനപരമായ അധികാരക്കൈമാറ്റം നടക്കണം: കൂട്ടുകാരനെ തള്ളി മോദിയും
ന്യൂഡല്‍ഹി: ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ മോദിയും. വാഷിങ് ടണ്‍ ഡിസിയില്‍ നടന്ന അക്രമ സംഭവങ്ങളും കലാപവും വിഷമമുണ്ടാക്കുന്നതാണ്. ക്രമകരവും സമാധാനപരവുമാ അധികാരക്കൈമാറ്റം നടക്കേണ്ടതുണ്ട്. ജനാധിപത്യ സംവിധാനം നിയമവിരുദ്ധമായ പ്രക്ഷോഭങ്ങളിലൂടെ അട്ടിമറിക്കരുത്'- മോദി ട്വിറ്ററില്‍ കുറിച്ചു.
Distressed to see news about rioting and violence in Washington DC. Orderly and peaceful transfer of power must continue. The democratic process cannot be allowed to be subverted through unlawful protests.
— Narendra Modi (@narendramodi) January 7, 2021
സംഭവത്തെ വിമര്‍ശിച്ച് നിരവധി ലോകനേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ട്രംപിന്റെ പരാജയം അംഗീകരിക്കാതെ അണികള്‍ യു.എസില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. യു.എസ് പാര്‍ലമെന്റായ ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലിസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു.
ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യാമായാണ് വാഷിങ്ടണ്‍ ഡിസിയില്‍ ഇത്ര ഗൗരവകരമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പുലര്‍ച്ചെ 4.15ഓടെ മുഴുവന്‍ അക്രമികളെയും പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒഴിപ്പിച്ചതായി യു.എസ് അധികൃതര്‍ വ്യക്തമാക്കി. സെനറ്റ് ചേമ്പറില്‍ അതിക്രമിച്ച കയറിയവര്‍ അധ്യക്ഷന്റെ വേദിയില്‍ കയറിപ്പറ്റി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇരുസഭകളും നിര്‍ത്തിവെച്ച് അംഗങ്ങളെ സുരക്ഷിതമായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."