HOME
DETAILS

കെ ആശുപത്രികളെ ആശ്രയിക്കാത്ത ത്യാഗികൾ

  
backup
January 09 2022 | 03:01 AM

4562354623-2


ഭരണാധികാരികളും അല്ലാത്തവരും മുൻ ഭരണാധികാരികളുമൊക്കെയായ നമ്മുടെ നാട്ടിലെ പല നേതാക്കൾക്കും വിദേശത്തുപോയി ചികിത്സ നടത്തേണ്ടിവന്നിട്ടുണ്ട്. ഇനിയും വേണ്ടിവരും. മുഖ്യമന്ത്രി അടുത്ത ദിവസം തന്നെ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാനിരിക്കുന്നു. രോഗം വന്നാൽ എവിടെ പോയായാലും ചികിത്സിക്കുക തന്നെ വേണമല്ലോ. അതിന് പൊതുഖജനാവിൽനിന്ന് വലിയ തുകകൾ ചെലവാകുമെന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല. അത് നാടിന്റെ ബാധ്യതയാണ്. ഏതൊരു നാടിനും ഏറ്റവും വലിയ സമ്പത്താണല്ലോ നേതാക്കൾ. അവരെ കണ്ണിലുണ്ണിപോലെ കാത്തുരക്ഷിക്കുക തന്നെ വേണം.
സംഗതി അങ്ങനെയൊക്കെയാണെങ്കിലും അവർക്കെന്തിന്റെ കേടാണെന്ന് ആർക്കെങ്കിലും തോന്നിപ്പോയാൽ അക്കൂട്ടരെ കുറ്റപ്പെടുത്താനുമാവില്ല. കാരണം കേരളത്തിൽനിന്നാണ് നേതാക്കൾ വിദഗ്ധ ചികിത്സ തേടി അമേരിക്കയിലേക്കും ചൈനയിലേക്കുമൊക്കെ പോകുന്നത്. ലോകോത്തര നിലവാരമുള്ള ചികിത്സാസൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലുള്ള നാടാണ് കേരളമെന്നും ചില ചികിത്സാ സംവിധാനങ്ങളിൽ ലോകത്തിനു തന്നെ മാതൃകയാണ് കേരളമെന്നുമൊക്കെ നാട്ടിൽ പാട്ടാണ്. പ്രത്യേക കേരള മാതൃക എന്ന തലക്കെട്ടിൽ വേറൊരു പാട്ടുമുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മുന്തിയ ഒരുതരം കെ ആശുപത്രികളാണ് ഇവിടുത്തെ സർക്കാർ ആശുപത്രികളെന്നാണ് പറയപ്പെടുന്നത്. പറയുമ്പോൾ കെ ചേർക്കുന്നില്ലെന്നു മാത്രം.


ഇതൊന്നും നാട്ടുകാർ വെറുതെ പറയുന്നതല്ല. ഇതുവരെ നാടുഭരിച്ച നേതാക്കൾ തന്നെ അങ്ങനെ പറയുന്നുണ്ട്. അവരുടെ ഭരണമികവുകൊണ്ടാണ് അതങ്ങനെ ആയിത്തീർന്നതെന്നും അവർ പറയുന്നു. ആയിരിക്കാം. ഭരണകാര്യങ്ങളിൽ മിടുമിടുക്കരാണല്ലോ കേരളത്തിന്റെ മഹാഭാഗ്യത്തിന് ഇതുവരെ കിട്ടിയ നേതാക്കളെല്ലാം. അവർ പറഞ്ഞാൽ പറഞ്ഞതുതന്നെയാണ്. മാത്രമല്ല ഈ മികവിന്റെ പേരിൽ സംസ്ഥാനത്തിന് ചില ഫലകങ്ങളും കടലാസുകളുമൊക്കെ കിട്ടുന്നതായി വാർത്തകൾ വരാറുമുണ്ട്.


എന്നിട്ടും ഈ നേതാക്കളൊക്കെ ചെറിയ അസുഖങ്ങൾക്കു പോലും വിദേശത്തേക്കോടുകയാണ്. അത് വിദേശം കാണാനുള്ള ആർത്തികൊണ്ടൊന്നുമാവാനിടയില്ല. ലാളിത്യംകൊണ്ടും ആവാമല്ലോ. ലോകത്തെ ഏറ്റവും മികച്ച ചികിത്സ ഈ നാട്ടിലെ സാധാരണക്കാർക്കു തന്നെ കിട്ടിക്കൊള്ളട്ടെ എന്നും തങ്ങൾക്കൊക്കെ അത്ര മികച്ചതല്ലാത്ത ചികിത്സ മതിയെന്നും അവർ തീരുമാനിച്ചതാവാം. ഇത്ര ത്യാഗികളായ നേതാക്കളെ കേരളത്തിലല്ലാതെ മറ്റെവിടെയും കാണാനാവില്ല. അങ്ങനെ നോക്കുമ്പോൾ ലോകത്ത് ഏറ്റവുമധികം ത്യാഗികളായ നേതാക്കളുള്ള നാടാണ് കേരളമെന്നും അക്കാര്യത്തിലും ലോകത്തിനു മാതൃകയാണെന്നുമൊക്കെ പറയേണ്ടിവരും. അതിന്റെ പേരിലും എന്തെങ്കിലും ഫലകങ്ങളും കടലാസുകളുമൊക്കെ കിട്ടുമെങ്കിൽ വാങ്ങിയെടുക്കുക തന്നെ വേണം.


അതൊക്കെയാണെങ്കിലും നേതാക്കളുടെ ഈ ലാളിത്യം നാടിന് ആശങ്കയുണ്ടാക്കുന്നുണ്ട്. അമേരിക്കയിലേക്കാണ് മിക്ക നേതാക്കളും പോകുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ശക്തിയായ രാജ്യത്തേക്ക്. നമ്മുടെ നാട്ടിലെ നേതാക്കളോടൊക്കെ അമേരിക്കൻ സാമ്രാജ്യത്വത്തിന് വിരോധമുണ്ട്. അക്കൂട്ടത്തിൽ കമ്യൂണിസ്റ്റ് നേതാക്കളോട് കടുത്ത പകതന്നെയുണ്ട്. അങ്ങനെയുള്ള സാമ്രാജ്യത്വ ഡോക്ടർമാരുടെ കൈകളിലേക്കാണ് പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ൺ തുടങ്ങിയ വിപ്ലവനേതാക്കളെ വിട്ടുകൊടുക്കുന്നത്. ഫിദൽ കാസ്‌ട്രോയുടെ താടിരോമങ്ങൾ കൊഴിഞ്ഞുപോകാൻ പണ്ട് സി.ഐ.എ ഏതോ ഒരു ഉച്ചകോടി നടക്കുന്നിടത്ത് അദ്ദേഹം താമസിച്ച മുറിയിലേക്കുള്ള വെള്ളത്തിൽ എന്തോ രാസവസ്തു കലക്കിയതായിപ്പോലും ഒരിക്കൽ വാർത്തയുണ്ടായിരുന്നു. അങ്ങനെയൊക്കെയുള്ള ഭീകരർക്കിടയിലേക്കാണ് ഈ നേതാക്കൾ പോകുന്നത്.
അമേരിക്കയുടെ വിരോധം ഇവിടുത്തെ കമ്യൂണിസ്റ്റ് നേതാക്കളോടു മാത്രമാവാനിടയില്ല. കേരളത്തിന്റെ വികസനം ഒട്ടും ഇഷ്ടപ്പെടാത്തതിനാൽ ഇവിടുത്തെ സകല നേതാക്കളോടും കാണും വിദ്വേഷം. അക്കാര്യത്തിൽ ഇടതുവലതു വ്യത്യാസമൊന്നും കാണില്ല. ഇന്നത്തെ മുഖ്യമന്ത്രിയെപ്പോലെ തന്നെ മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി എന്നിവരൊക്കെ ലോകമാകെ അറിയപ്പെടുന്ന വികസനനായകൻമാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ അവരും വികസന ഉപനായകരായ പണ്ടത്തെയും ഇന്നത്തെയും മന്ത്രിമാരുമെല്ലാം തന്നെ അമേരിക്കയുടെ ശത്രുപ്പട്ടികയിലുള്ളവരാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അവരെയൊക്കെ അമേരിക്കയുടെ കൈയിൽ കിട്ടുന്നത് വലിയ റിസ്‌കുള്ള കാര്യമാണ്.


അതുകൊണ്ട് നേതാക്കൾ അവരുടെ കൈകളിൽ ചെന്നുപെടാതെ സുരക്ഷിതവും ലോകോത്തരവുമായ കെ ആശുപത്രികളിൽ തന്നെ ചികിത്സ തേടേണ്ടതുണ്ട്. വിനയവും ലാളിത്യവും കാരണം അവർ സമ്മതിച്ചെന്നുവരില്ല. അതിനവരെ നാട്ടുകാർ നന്നായൊന്ന് നിർബന്ധിക്കണം. സ്വന്തം ജീവനിൽ അവർക്ക് ഉൽക്കണ്ഠയില്ലെങ്കിലും നാട്ടുകാർക്ക് ഉണ്ടാവണമല്ലോ.


മൂടിക്കുടിക്കാത്ത
സി.പി.ഐക്കാർ


ബ്രിട്ടീഷുകാർ രാജ്യം വിട്ടതു മുതൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖ്യശത്രു കോൺഗ്രസായിരുന്നു. ഒരുകാലത്ത് കോൺഗ്രസ്- കമ്യൂണിസ്റ്റ് ശത്രുതയായിരുന്നു ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ചലനനിയമം. ഇന്ത്യൻ കമ്യൂണിസ്റ്റുകാർ ഏറ്റവുമധികം ഊർജം ചെലവഴിച്ചതും കോൺഗ്രസിനെ എതിർക്കാൻ തന്നെയാണ്. അങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഏറ്റവുമധികം ഭിന്നിപ്പുണ്ടായതും ആ മുഖ്യശത്രുവിന്റെ പേരിൽ തന്നെയാണ്.
അതൊക്കെ ഒരു കാലം. ഇപ്പോൾ ആ മുഖ്യശത്രു ഏറെ ക്ഷീണിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനം അതിലേറെ ക്ഷീണിച്ചു തളർന്നു. മാത്രമല്ല, ഈ ശത്രുക്കൾക്ക് ചില സംസ്ഥാനങ്ങളിൽ കൈകോർക്കേണ്ട അവസ്ഥയും വന്നു. ഇന്ന് കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ലോക്‌സഭയിൽ നാമമാത്രമായെങ്കിലും ഒരിടമുള്ളത് തമിഴ്‌നാട്ടിൽ മുഖ്യശത്രു കൂടി ഉൾപ്പെട്ട സഖ്യത്തിൽ ചേർന്നതുകൊണ്ടാണ്. പ്രളയം വരുമ്പോൾ ചിലപ്പോൾ രക്ഷയ്ക്കായി കീരിയും പാമ്പും പോലും ചങ്ങാതിമാരാകാറുണ്ടല്ലോ.


നടപ്പുരാഷ്ട്രീയം അങ്ങനെയൊക്കെയാണെങ്കിലും കമ്യൂണിസ്റ്റ് പാർട്ടികൾ അതങ്ങനെ പുറത്തുപറയാറില്ല. പ്രത്യേകിച്ച് തമ്മിൽ വലുപ്പമുള്ള സി.പി.എം. ഇത്തിരി സ്വാധീനം അവശേഷിക്കുന്ന കേരളത്തിൽ കോൺഗ്രസുമായി നേരിട്ടു മത്സരിക്കേണ്ട അവസ്ഥയുള്ളതാണ് അതിന് ഒരു കാരണം. പിന്നെ 'വിപ്ലവപ്പാർട്ടി'കൾ പഴയ മുഖ്യശത്രുവുമായി ചങ്ങാത്തത്തിലാണെന്ന് പുറത്തുപറയാനുള്ള ചമ്മലും. ശരിക്കുള്ള കാരണങ്ങൾ ഇതൊക്കെയാണെങ്കിലും നാട്ടുകാരോട് പറയുന്നത് ചില താത്ത്വിക കാരണങ്ങളാണ്. അത് പണ്ടേയുള്ളൊരു ശീലമാണല്ലോ.
നാട്ടുകാർക്കു മുന്നിൽ സമ്മതിച്ചുകൊടുക്കാതെ തന്നെ കോൺഗ്രസുമായി ബന്ധം നിലനിർത്തുകയെന്ന അടവുനയം സി.പി.എം കണിശമായി തുടരുന്നുണ്ടെങ്കിലും സി.പി.ഐക്കാർ അങ്ങനെയല്ല. കാടിയായാലും മൂടിക്കുടിക്കണമെന്ന ചൊല്ല് കേൾക്കാത്തതുകൊണ്ടോ അല്ലെങ്കിൽ പണ്ട് കുറച്ചുകാലം കോൺഗ്രസുമായുണ്ടായിരുന്ന ബന്ധം ഇടയ്ക്ക് തികട്ടിവരുന്നതുകൊണ്ടോ അതുമല്ലെങ്കിൽ ഗത്യന്തരമില്ലാത്തതുകൊണ്ടോ സി.പി.ഐ നേതാക്കൾ ഇടയ്ക്കത് തുറന്നുപറഞ്ഞുകളയും. പിന്നെ ആവശ്യമില്ലാത്ത സത്യസന്ധത കാട്ടി മിടുക്കർ ചമയുന്ന ശീലം സി.പി.ഐ നേതാക്കൾക്ക് പണ്ടേയുണ്ടല്ലോ.
അങ്ങനെ കഴിഞ്ഞ ദിവസം ഒരാവശ്യവുമില്ലാതെയാണ് ബിനോയ് വിശ്വം കോൺഗ്രസിനെ പ്രശംസിച്ചു സംസാരിച്ചത്. അതും കോൺഗ്രസുകാർ കെ റെയിൽ എന്നൊക്കെ പറഞ്ഞ് സംസ്ഥാന സർക്കാരിനെതിരേ സമരം ശക്തമാക്കിയ സമയത്ത്. അവിടെയും നിന്നില്ല. കാനം രാജേന്ദ്രനെപ്പോലുള്ള നേതാക്കളും അത് ഏറ്റുപിടിച്ച് അലമ്പാക്കി.


വിപ്ലവപ്രസ്ഥാനത്തെ നാണംകെടുത്തുന്ന ഇത്തരം ചില റിവിഷനിസ്റ്റുകൾ ഏതു കാലത്തും ഉണ്ടാകുമെന്നും അവർക്കെതിരേ ജാഗ്രത പുലർത്തണമെന്നും കമ്യൂണിസ്റ്റ് ആചാര്യൻമാർ പണ്ടേ പറഞ്ഞതാണ്. അതുകൊണ്ടാണ് കോടിയേരി ബാലകൃഷ്ണനെപ്പോലെയുള്ള നേതാക്കൾ അതിനെതിരേ ചാടിവീണത്. വിപ്ലവത്തിന്റെ വിശുദ്ധി എന്നും കാത്തുസൂക്ഷിക്കണമല്ലോ. അല്ലാതെ കോൺഗ്രസുമായുള്ള കൂട്ടിന്റെ ചമ്മൽ മറയ്ക്കാനാണെന്നൊന്നും ഒരു പിന്തിരിപ്പൻമാരും കരുതേണ്ട.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago
No Image

സീ പ്ലെയിന്‍ പദ്ധതി താത്കാലികമായി നിര്‍ത്തിവെക്കണം, ചര്‍ച്ച ചെയ്യണം: മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി

Kerala
  •  a month ago
No Image

മംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു

Kerala
  •  a month ago
No Image

മോഷണത്തിന് പിന്നില്‍ കുറുവാ സംഘം തന്നെ; നിര്‍ണായകമായത് പച്ചകുത്തിയ അടയാളം

Kerala
  •  a month ago
No Image

 ഫലസ്തീനായി ശബ്ദമുയര്‍ത്തുന്നത് തടയുന്നു; ഗസ്സയിലെ കൂട്ടക്കൊലകളില്‍ മൗനം; മാതൃകമ്പനിയായ യൂണിലിവറിനെതിരെ കേസ് ഫയല്‍ ചെയ്ത്  ബെന്‍&ജെറി ഐസ്‌ക്രീം 

International
  •  a month ago
No Image

ഡല്‍ഹി ഗതാഗത മന്ത്രി  കൈലാഷ് ഗഹ്ലോട്ട് പാര്‍ട്ടി വിട്ടു; മന്ത്രി സ്ഥാനവും രാജിവച്ചു

National
  •  a month ago
No Image

കോഴിക്കോട് ഹര്‍ത്താലിനിടെ സംഘര്‍ഷം; ബസ് ജീവനക്കാരുമായി തര്‍ക്കം, കടകള്‍ അടപ്പിക്കുന്നു

Kerala
  •  a month ago
No Image

'ഗസ്സയിലേക്കുള്ള സഹായ വിതരണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ തുടര്‍ച്ചയായി കള്ളം പറയുന്നു' ഫലസ്തീനി കുട്ടിയുടെ പട്ടിണിക്കോലത്തിന്റെ ചിത്രവുമെന്തി റാഷിദ ത്ലൈബ് യു.എസ് കോണ്‍ഗ്രസില്‍ 

International
  •  a month ago