400 ലേറെ പാര്‍ലമെന്റ് ജീവനക്കാര്‍ക്കും നാല് ജഡ്ജിമാര്‍ക്കും കൊവിഡ്; ആരോഗ്യപ്രവര്‍ത്തകരിലും വൈറസ് ബാധ വ്യാപകം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നു. 1,59,632 പേര്‍ക്കാണ്് 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കൊവിഡ് ബാധിച്ചു. ജഡ്ജിമാരില്‍ രണ്ടു പേര്‍ക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ടു ജഡ്ജിമാര്‍ക്ക് കൂടി ഞായറാഴ്ച പോസിറ്റീവാകുകയായിരുന്നു. സുപ്രിം കോടതിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്.
ആരോഗ്യമേഖലയിലുള്ളവര്‍ക്കും കൊവിഡ് രൂക്ഷമാണ്. മഹാരാഷ്ട്രയില്‍ മാത്രം 250ലേറെ ഡോക്ടര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
327 കോവിഡ് മരണങ്ങളും രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമാണ്. 5,90,611 സജീവ രോഗികളാണ് നിലവിലുള്ളത്. 40,863 പേര് 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,623 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 1409 പേര് ഇതിനോടകം രോഗമുക്തി നേടിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."