HOME
DETAILS
MAL
'പശ്ചിമഘട്ടത്തെ അപകടത്തിലാക്കും, കെ. റെയിലില്‍ പുനരാലോചന വേണം'; മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിച്ച് മേധാ പട്കര്‍
backup
January 09 2022 | 06:01 AM
തൃശൂര്‍: കെ. റെയില്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തക മേധാ പട്കര്‍ ആവശ്യപ്പെട്ടു. കെ റെയില്‍ പദ്ധതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് കൈകൂപ്പി പറയുന്നുവെന്നും അവര്‍ പറഞ്ഞു.
പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികള്‍ മനസിലാക്കുന്നില്ല. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഒരു പഠനം പോലും ഉണ്ടായിട്ടില്ല. ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞുവെന്നും കൊച്ചിയിലെത്തിയ മേധാ പട്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."